ആന്തൂര്‍ സംഭവം: കണ്ണൂര്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം; സംസ്ഥാനസമിതിയില്‍ എംവിഗോവിന്ദനെതിരെ പൊട്ടിത്തെറിച്ച് ജയിംസ് മാത്യു      

407 0

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കണ്ണൂര്‍ സി.പി.എമ്മിലെ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എം.എല്‍.എ പൊട്ടിത്തെറിച്ചു. നേതാക്കളുടെ 'ഈഗോ ക്ലാഷ്' സംഭവത്തിലുണ്ടെന്നു പറഞ്ഞുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ സംസാരിച്ചു തുടങ്ങിയത്.

ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ താന്‍ അന്നത്തെ തദ്ദേശമന്ത്രി കെ.ടി ജലീലിനെ വിളിച്ചിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി പരിഹാരമുണ്ടാക്കുന്നതിന് മന്ത്രി തദ്ദേശ ഭരണ നഗരകാര്യ സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പായപ്പോഴാണ് കേന്ദ്രകമ്മിറ്റിയംഗവും നഗരസഭ അധ്യക്ഷയുടെ ഭര്‍ത്താവുമായ എം.വി ഗോവിന്ദന്‍ ഇടപെട്ടതെന്ന ഗുരുതരമായ ആരോപണമാണ് ജെയിംസ് മാത്യു ഉയര്‍ത്തിയത്. എന്നാല്‍ താന്‍ വിളിച്ചിരുന്നുവെന്ന് സമ്മതിച്ചതല്ലാതെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഗോവിന്ദന്‍ തയ്യാറായില്ല. അവസാനം സംസാരിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാതെ നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് ചെയ്തത്.

കണ്ണൂരില്‍ നിന്ന് മൂന്നു പേരാണ് സംസ്ഥാന സമിതിയില്‍ സംസാരിച്ചത്. പി.ജയരാജന്‍, എം.വി ജയരാജന്‍, ജെയിംസ് മാത്യൂ എന്നിവര്‍. തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ നഗരസഭാ അധ്യക്ഷയ്ക്കെതിരെ മരിച്ച പ്രവാസിയുടെ കുടുംബം ഉന്നയിച്ച ആരോപണം ശരിവച്ചുകൊണ്ടാണ് ജെയിംസ് മാത്യു സംസാരിച്ചത്.

കണ്‍വന്‍ഷന്‍ സെന്ററിന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തടസ്സം നിന്നത് എംവിഗോവിന്ദനും ഭാര്യയുമാണെന്ന് മരിച്ച വ്യവസായി സാജന്റെ ഭാര്യയും ആരോപിച്ചിരുന്നു. സാജന് എല്ലാ സഹായവും നല്‍കിയിരുന്ന ആളാണ് ജെയിംസ് മാത്യു.

Related Post

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST 0
കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. …

മുന്നോക്കാർക്കുള്ള  സഹായം അട്ടിമറിക്കുന്നു: എന്‍ എസ് എസ്

Posted by - Oct 9, 2019, 02:32 pm IST 0
ചങ്ങനാശേരി: മുന്നാക്കവിഭാഗങ്ങളെ  അവഗണിക്കുകയും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള ധനസഹായപദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയുമാണെന്ന്  എന്‍. എസ്. എസ് ജനറല്‍ സെ്ക്രട്ടറി ജി. സുകുമാരന്‍നായര്‍. പെരുന്നയില്‍ വിജയദശമി…

അമ്പലപ്പുഴ പാല്‍പ്പായസം ഇനി ഗോപാല കഷായം എന്നറിയപ്പെടും 

Posted by - Nov 4, 2019, 02:57 pm IST 0
പത്തനംതിട്ട : അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി മുതൽ ഗോപാല കഷായം എന്ന പേരിലാണ് പായസം അറിയപ്പെടാൻ പോകുന്നത്. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ്…

കൂടത്തായ് കൊലപാതകം: ജോളിയുടെയും എം.എസ്. മാത്യുവിന്റെയും ജാമ്യാപേക്ഷ തള്ളി

Posted by - Feb 18, 2020, 01:57 pm IST 0
കോഴിക്കോട്: കൂടത്തായി റോയ് വധക്കേസില്‍ ജോളിയുടേയും കൂട്ടുപ്രതി എം.എസ് മാത്യുവിന്റേയും ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. വ്യക്തമായ തെളിവുകളില്ലാതെ ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് അന്വേഷണസംഘം…

പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം: മന്ത്രി മണി  

Posted by - Jul 9, 2019, 09:52 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

Leave a comment