ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.നിലവില്‍ ആണവായുധം ആദ്യംഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെനയം. ഈ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നാണ്പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെപൊക്രാനില്‍ മുന്‍ പ്രധാനമന്ത്രിഅടല്‍വിഹാരി വാജ്‌പേയിയുടെഒന്നാം ചരമവാര്‍ഷികത്തില്‍പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷംമാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.'ആണവായുധങ്ങള്‍ ആദ്യംഉപയോഗിക്കില്ലെന്ന നയമാണ്ഇന്ത്യയ്ക്കുള്ളത്. ഇപ്പോഴും അത്തന്നെയാണ് തുടരുന്നത്. എന്നാല്‍ഭാവിയില്‍ എന്താണ് സംഭവിക്കാന്‍പോകുന്നതെന്ന് പറയാനാവില്ലെന്ന്‌രാജനാഥ് സിംഗ് പറഞ്ഞു.
അതേസമയം, സാഹചര്യത്തിനനുസരിച്ച ് ഇന്ത്യയുടെ നയം മാറുമെന്നസൂചനയാണ് പ്രതിരോധമന്ത്രിയുടെവാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കാശ്മീര്‍ വിഷയത്തില്‍ഇടഞ്ഞുനില്‍ക്കുന്ന പാകിസ്ഥാന്ഇത് ഇന്ത്യയുടെ മുന്നറിയിപ്പായുംകണക്കാക്കാം. വാജ്‌പേയിക്ക് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷംപ്രതിരോധമന്ത്രി പൊക്രാനിലെആണവപരീക്ഷണങ്ങള്‍ നടത്തുന്നകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപിസര്‍ക്കാരിന്റെ കാലത്താണ് (1998)രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണം ഇന്ത്യ നടത്തിയത്.റഷ്യ, ചൈന തുടങ്ങിയ മധ്യേഷ്യയിലെ പ്രമുഖ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ശക്തമാക്കും.ആഗോള ഭീഷണികളെ പ്രതിരോധിക്കുന്നതിനും അഭിമുഖീകരിക്കുന്നതിനും പിന്തുണ ഇവരില്‍ നിന്ന്‌ലഭിക്കുമെന്നും രാജ്‌നാഥ് സിംഗ്പറയുന്നു.