കര്‍ണ്ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുണ്ടാകില്ല? 

169 0

ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്ന കാര്യത്തില്‍ സംശയം. പ്രോടേം സ്പീക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ വിഷയത്തില്‍ തീരുമാനം എടുക്കണമെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറയുന്നു. ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയതിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സംശയങ്ങളിലേക്ക് കാര്യങ്ങളെത്തുന്നത്. 

കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവേ കോണ്‍ഗ്രസ് അഭിഭാഷകന്‍ കപില്‍ സിബല്‍ നിയമനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ബൊപ്പയ്യയുടെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നും അതൊരിക്കലും അംഗീകരിക്കില്ലെന്നും കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. ഗവര്‍ണറുടെ വിവേചനാധികാരത്തിന് പരിധിയുണ്ടെന്നും ബൊപ്പയ്യയെ നിയമിച്ചത് വോട്ടെടുപ്പ് അട്ടിമറിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Post

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

Posted by - Nov 9, 2019, 03:56 pm IST 0
മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സമയം ഇന്നവസാനിക്കും. സ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. നിലവിൽ ആരും മന്ത്രിസഭ രൂപീകരിക്കാനായി ആരും മുന്നോട്ട് വന്നട്ടില്ല.…

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു

Posted by - Nov 14, 2018, 10:09 pm IST 0
ചെന്നൈ: വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ  സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് വിക്ഷേപിച്ചത് .…

തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

Posted by - Sep 5, 2019, 06:48 pm IST 0
ന്യൂ ഡൽഹി :കശ്മീർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ  എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി…

ഇന്ന് ഭാരത്‌ ബന്ദ്‌: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി എം എം ഹസന്‍

Posted by - Sep 10, 2018, 06:28 am IST 0
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ്…

അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന

Posted by - Jan 18, 2019, 04:28 pm IST 0
ന്യൂഡല്‍ഹി: എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച ബി.ജെ.പി. ദേശീയധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച്‌ വരുന്നതായി അദ്ദേഹത്തെ…

Leave a comment