മഹാകവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു  

149 0

തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് മരണം. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം അനവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹത്തെ 2014-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

തിരുവല്ല ഇരിങ്ങോലിലെ ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2-നാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. ഇംഗ്ലീഷ് ലക്ച്ചററായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിന് ശേഷം കുടുംബക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ശാന്തിക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലീഷ് അധ്യാപകനായിരുന്നുവെങ്കിലും മലയാളത്തിലും സംസ്‌കൃതത്തിലും ആഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി.

പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010), വയലാര്‍ പുരസ്‌കാരം – (2010), വള്ളത്തോള്‍ പുരസ്‌കാരം – (2010),
ഓടക്കുഴല്‍ അവാര്‍ഡ് – (1983) , മാതൃഭൂമി സാഹിത്യപുരസ്‌കാരം (2010), പി സ്മാരക കവിതാ പുരസ്‌കാരം (2009) എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങള്‍,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എന്‍.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും, ഗാന്ധി-പുതിയ കാഴ്ചപ്പാടുകള്‍, സസ്യലോകം,ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്.കൂടാതെ പുതുമുദ്രകള്‍,ദേശഭക്തികവിതകള്‍,വനപര്‍വ്വം,സ്വാതന്ത്ര്യസമര ഗീതങ്ങള്‍ എന്നീ കൃതികള്‍ സമ്പാദനം ചെയ്യുകയും കുട്ടികള്‍ക്കായി കുട്ടികളുടെ ഷേക്‌സ്പിയര്‍ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.

Related Post

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച  എംഎല്‍എമാര്‍ക്ക് ശാസന

Posted by - Nov 21, 2019, 05:20 pm IST 0
തിരുവനന്തപുരം: സ്പീക്കറുടെ ഡയസില്‍ക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ശാസന. റോജി ജോണ്‍, അന്‍വര്‍ സാദത്ത് എല്‍ദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്.…

യൂണിവേഴ്‌സിറ്റി കോളജില്‍ മാറ്റങ്ങള്‍ വരുന്നു;  മൂന്ന് അനധ്യാപകരെ സ്ഥലംമാറ്റി; അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന കമ്മിറ്റികള്‍  

Posted by - Jul 16, 2019, 07:29 pm IST 0
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങളും പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടിമുടി മാറ്റങ്ങളുമായി കോളജ് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്.  ഇടയ്ക്കുവച്ച് പഠനം പൂര്‍ത്തിയാക്കാതെ പോകുന്നവര്‍ക്ക് കോളെജില്‍…

പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് ഹൈക്കോടതി സ്റ്റേ

Posted by - Feb 27, 2020, 05:46 pm IST 0
കൊച്ചി: എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്  ഹൈക്കോടതിയുടെ സ്‌റ്റേ. പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ…

കേരളത്തിലെ 5 മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌ ആരംഭിച്ചു 

Posted by - Oct 21, 2019, 08:44 am IST 0
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ…

Leave a comment