ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികള്‍ അറസ്റ്റില്‍  

98 0

കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എന്‍ഐഎയുടെ അറസ്റ്റിലായത്.  കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളില്‍ നടന്ന റെയിഡിന്  പിന്നാലെയാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും എന്‍ഐഎ പറയുന്നു.

കേരളത്തില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളിലും ഡല്‍ഹിയില്‍ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവടങ്ങളിലുമാണ് പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയായ  മുഹമ്മദ് അമീനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലാണ് കേരളത്തില്‍ റെയിഡുകള്‍ നടന്നത്.  റെയിഡില്‍ ലാപ്പ്‌ടോപ്പ്, മൊബൈല്‍ , സിംകാര്‍ഡുകള്‍, പെന്‍ഡ്രൈവ്, എന്നിവ കൂടാതെ ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയെന്ന് എന്‍ഐഎ അറിയിച്ചു. കേസില്‍ ഏഴ് പേരെയാണ് എന്‍ഐഎ പ്രതിചേര്‍ത്തിരിക്കുന്നത്.

Related Post

പാലാരിവട്ടം പാലം അഴിമതി കേസ്; ടി.ഓ.സൂരജിനും മറ്റ് 2  പ്രതികൾക്കും ജാമ്യം

Posted by - Nov 4, 2019, 01:37 pm IST 0
കൊച്ചി : പാലാരിവട്ടം മേൽപ്പാല  അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഓ. സൂരജിനും  രണ്ട്‌   പ്രതികൾക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് മൂന്ന് പേർക്കും ജാമ്യം…

പാനൂര്‍ മന്‍സൂര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍  

Posted by - Apr 13, 2021, 03:35 pm IST 0
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.…

ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം

Posted by - Jan 4, 2020, 12:58 am IST 0
തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ  ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച്…

മുഖ്യമന്ത്രിക്കെതിരെ മുസ്ലീം പ്രീണന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത  

Posted by - Mar 5, 2021, 04:18 pm IST 0
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭ വിമര്‍ശിച്ചു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും കെ ടി…

Leave a comment