ഏറ്റുമാനൂരില്‍ സ്വതന്ത്രയായി ലതികാ സുഭാഷ്; പ്രചാരണത്തിന് തുടക്കമിട്ടു  

114 0

കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. തന്നോട് ഏറ്റുമാനൂരില്‍ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. കോണ്‍ഗ്രസിനായിരുന്നു സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന് നിര്‍ബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. നിലപാട് വ്യക്തമാക്കാന്‍ ഏറ്റുമാനൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.  

താന്‍ എകെ ആന്റണിയെ വിളിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ചോദിച്ചു. തന്നില്ലെങ്കില്‍ താന്‍ പ്രതികരിക്കുമെന്നും തലമുണ്ഡനം ചെയ്യുമെന്നും മാര്‍ച്ച് 8 ന് പറഞ്ഞു. ഏറ്റുമാനൂര്‍ ഘടകക്ഷിക്ക് കൊടുത്തെന്ന് മിനിഞ്ഞാന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വൈപ്പിന്‍ ചോദിച്ചെങ്കിലും ഉമ്മന്‍ചാണ്ടി വ്യക്തമായ മറുപടി പറഞ്ഞില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിക്കാമെന്ന് പറഞ്ഞിട്ട് തിരികെ വിളിച്ചില്ല. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഞാന്‍ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കള്‍ സ്‌നേഹ ശൂന്യരായത് കൊണ്ടാണ് ഞാന്‍ തല മുണ്ഡനം ചെയ്തത്. തല മുണ്ഡനം ചെയ്ത ശേഷം എ കെ ആന്റണി, വി എം സുധീരന്‍, പിജെ കുര്യന്‍ തുടങ്ങിയവരൊക്കെ എന്നെ വിളിച്ചു. സഹോദരിമാര്‍ക്ക് അംഗീകാരം കിട്ടാനാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതെന്ന് ലതിക സുഭാഷ് പറഞ്ഞു.

മത്സരിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ തടയാനാവില്ലെന്നാണ് ലതികാ സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

മരടിലെ ഇന്നത്തെ സ്ഫോടനങ്ങൾ പൂർത്തിയായി

Posted by - Jan 11, 2020, 12:36 pm IST 0
കൊച്ചി: തീരദേശനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച രണ്ടാമത്തെ ഫ്ലാറ്റും നിലപൊത്തി. വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് ഫ്ലാറ്റുകൾ പൊളിച്ചത്. രണ്ടാമതായി 11.49ന് നടന്ന സ്ഫോടനത്തിൽ ആൽഫ സെറിന്റെ…

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്ബി കൂട്ടായ്മ

Posted by - Oct 12, 2019, 03:08 pm IST 0
കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സംസാരിച്ചു എന്ന കുറ്റത്തിന് സന്ന്യാസ സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഏറ്റുവാങ്ങുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്…

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു  

Posted by - May 7, 2019, 07:36 pm IST 0
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയോട് റിപ്പോര്‍ട്ട്…

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണ്, ദുരൂഹതയില്ലെന്ന് പൊലീസ്  

Posted by - Mar 7, 2021, 10:33 am IST 0
ഡല്‍ഹി: മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ്…

Leave a comment