അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക്  

245 0

തൊടുപുഴ; അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക് നല്‍കി. ഒരു മാസത്തേക്കാണ് കുഞ്ഞിനെ അച്ഛന്റെ കുടുംബത്തോടൊപ്പം അയക്കുന്നത്. ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടേതാണ് തീരുമാനം. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ഏഴു വയസുകാരന്റെ മരണത്തോടെ മാനസികമായി തകര്‍ന്ന അമ്മ നിലവില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് കാട്ടി മുത്തച്ഛന്‍ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കുമ്പോഴേക്കും ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കും. കുട്ടി തിരുവനന്തപുരത്ത് കഴിയുന്ന ഒരു മാസം പൊലീസും ശിശുസംരക്ഷണമിതിയും നിരീക്ഷിക്കും. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ഉടന്‍ മാറ്റും.

ജയിലില്‍ കഴിയുന്ന പ്രതി അരുണ്‍ ആനന്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയോട് ശിശുക്ഷേമ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂന്തുറ എസ്.ഐ ഇടയ്ക്ക് നിരീക്ഷണം നടത്തണം. അച്ഛന്റെ വീട്ടുകാര്‍ കുട്ടിയെ നന്നായാണ് സംരക്ഷിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് സമിതി തിരുവനന്തപുരം യൂണിറ്റിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏഴു വയസുകാരന്‍ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന്റെ ക്രൂരമായി മര്‍ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Post

യുവാവ്  ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി  ആത്മഹത്യ ചെയ്തു  

Posted by - Dec 5, 2019, 04:18 pm IST 0
കൊച്ചി: ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി  ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ്  (46) ആത്മഹത്യ ചെയ്തു.  ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.…

മംഗലാപുരത്ത് മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് നാലുമരണം  

Posted by - Apr 13, 2021, 08:22 am IST 0
മംഗലാപുരം: പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നാലുമരണം. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച…

മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം  

Posted by - Apr 15, 2021, 12:44 pm IST 0
തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു.…

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി  

Posted by - Jul 11, 2019, 07:02 pm IST 0
ഡല്‍ഹി: തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സൂക്ഷ്മമായി ഹര്‍ജികള്‍…

എൽ ഡി ഫിന്റെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനെ സസ്‌പെൻഡ് ചെയ്തു

Posted by - Jan 28, 2020, 12:27 pm IST 0
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗം കെ എം ബഷീറിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ…

Leave a comment