പൊലീസുകാര്‍ തമ്മിലടിച്ച സംഭവം: 14പേര്‍ക്കെതിരെ അച്ചടക്കനടപടി; എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു  

364 0

തിരുവനന്തപുരം: സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ 14 പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. ആദ്യ ഘട്ടമായി എട്ട് പേരെ സസ്പെന്‍ഡ് ചെയ്തു. ബാക്കി ആറ് പേരുടെ സസ്‌പെന്‍ഷന്‍ ഇന്ന് പുറത്തിറക്കും. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊലീസ് സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് ഉപരോധിച്ചതും മുദ്രാവാക്യം വിളിച്ചതും ഗുരുതര അച്ചടക്കലംഘനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കുറ്റക്കാരായി കണ്ടെത്തിയ മറ്റ് പൊലീസുകാര്‍ക്കെതിരായ നടപടിക്കായി അവര്‍ ജോലി ചെയ്യുന്ന യൂണിറ്റുകളിലേക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കുത്തിയിരുന്ന് സമരം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് രണ്ട് വനിതാ സിവില്‍ ഓഫീസര്‍മാരടക്കം എട്ട് പേര്‍ക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിനാണ് നടപടിയെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് തിരിച്ചറിയല്‍ കാര്‍ഡ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടത് -വലത് സംഘടനകളില്‍ പെട്ട പൊലീസുകാര്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കവും പിന്നീട് ഉന്തും തള്ളുമുണ്ടായത്. ജൂണ്‍ 27 നാണ് സഹകരണസംഘം തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ടസംഭവങ്ങളില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.  

പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചിട്ടുള്ളത്.  തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തിയായിരുന്നു പൊലീസുകാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്.

വാക്ക് തര്‍ക്കത്തെ പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പാനല്‍ സഹകരണ സംഘം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞ് പോകാന്‍ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും പ്രതിഷേധം തുടര്‍ന്നതാണ് സംഘര്‍ത്തിലേക്ക് നയിച്ചത്. പിന്നീട് കൂടുതല്‍ പൊലീസെത്തി ഓഫീസില്‍ നിന്നും എല്ലാവരെയും പുറത്താക്കി. പൊലീസിന്റെ നിര്‍ദ്ദേശം മറികടന്ന് ധര്‍ണ നടത്തിയതിന് ജിആര്‍ അജിത്തുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Post

 പൗരത്വ ബില്ലിനെതിരെയുള്ള  സത്യാഗ്രഹം ആരംഭിച്ചു

Posted by - Dec 16, 2019, 02:06 pm IST 0
തിരുവനന്തപുരം :  ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി നടത്തുന്ന സത്യാഗ്രഹത്തിന് തുടക്കമായി. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം നടക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് മണി വരെയാണ്  സത്യാഗ്രഹം.…

ബി എസ് തിരുമേനിയെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി നിയമിച്ചു

Posted by - Dec 10, 2019, 03:42 pm IST 0
ന്യൂഡൽഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മീഷണര്‍ ആയി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. നിലവിൽ സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ആണ്…

കൊച്ചി  മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല : എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്

Posted by - Feb 17, 2020, 09:32 am IST 0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം എന്ന  പേരില്‍ പണം തട്ടിപ്പ് നടത്തിയ ശേഷം ഫണ്ട് കൈമാറാതിരുന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി എറണാകുളം ജില്ലാ…

അലനും താഹയ്ക്കും ജാമ്യമില്ല

Posted by - Nov 6, 2019, 12:17 pm IST 0
കോഴിക്കോട് : മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികൾക്ക് ജാമ്യമനുവദിച്ചില്ല . കോഴിക്കോട്…

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളി

Posted by - Sep 8, 2019, 07:04 pm IST 0
അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യുഎഇയിലെ അജ്മാന്‍ കോടതിയിലുണ്ടായിരുന്ന ചെക്ക് കേസ് തള്ളി. ഹര്‍ജിക്കാരനായ നാസില്‍ സമര്‍പ്പിച്ച ഹർജി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിന്റെ പാസ്‌പോര്‍ട്ടും കോടതി തിരികെ…

Leave a comment