ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം

295 0

അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത് വിലയിരുത്താന്‍ എത്തിയതായിരുന്നു സിദ്ധുവും സംഘവും. സിദ്ധുവും സംഘവും ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ തെരുവുകാള ശൗര്യത്തോടെ പാഞ്ഞടുക്കുകയായിരുന്നു. 

മന്ത്രി എത്തിയതറിഞ്ഞ് നിരവധി ആള്‍ക്കാരും മാദ്ധ്യമ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. കാളയുടെ വരവ് കണ്ട സിദ്ധു പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാലാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അതേസമയം,​സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത്‌സറിലെ ദുര്‍ഗൈന ക്ഷേത്രത്തിന് മുന്നില്‍ വച്ച്‌ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.

Related Post

 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 31, 2018, 07:01 am IST 0
ദില്ലി: ലോകത്തിലെ ഉയരം കൂടിയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

2020ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ബ്രസീല്‍ പ്രസിഡന്റ് എത്തും   

Posted by - Nov 14, 2019, 02:45 pm IST 0
ബ്രസീലിയ: 2020ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാൻ  ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ സമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രസീല്‍…

മുംബൈയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും റാലികള്‍ നടന്നു   

Posted by - Dec 28, 2019, 08:33 am IST 0
മുംബൈ: പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ചും പ്രതികൂലിച്ചും മുംബൈയില്‍ വ്യത്യസ്ത റാലികള്‍ നടന്നു . ആസാദ് മൈതാനത്താണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട്…

എന്‍ഡിഎ മുന്നേറ്റം; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു  

Posted by - May 23, 2019, 10:34 am IST 0
ന്യൂഡല്‍ഹി:  എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ…

Leave a comment