നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

243 0

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മു​ന്‍​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ ചോ​ദ്യ​ങ്ങ​ളും മ​റു​പ​ടി​ക​ളു​മാ​യി ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ചാ​ന​ല്‍ അ​ഭി​മു​ഖം ന​ട​ത്തു​ന്ന പ്ര​ധാ​ന​​മ​ന്ത്രി റാഫേ​ല്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ലമെന്റില്‍ വ​ന്ന്​ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നു​ള്ള ധെെര്യമില്ലെന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു. റാഫേല്‍ വിഷയത്തില്‍ പലതവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ മോദി പ്രതികരിച്ചിട്ടില്ല. മോദി റാഫേല്‍ വിഷയത്തില്‍ 20മിനിറ്റ് ചര്‍ച്ചയ്‌ക്ക് തയ്യാറാവണമെന്നും, നാല് ചോദ്യങ്ങള്‍ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

വ്യോ​മ​സേ​ന എ​ട്ടു​വ​ര്‍​ഷം പ​ണി​യെ​ടു​ത്താ​ണ്​ റാഫേ​ല്‍ പോ​ര്‍​വി​മാ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്. 126 വി​മാ​ന​ങ്ങ​ളാ​ണ്​ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, അ​ത്​ 36 മാ​ത്ര​മാ​ക്കി ചു​രു​ക്കി​യ​ത്​ ആ​രാ​ണ്​? 126 വി​മാ​ന​ങ്ങ​ള്‍ വേ​ണ്ടെ​ന്ന്​ വ്യോ​മസ​ന സ​ര്‍​ക്കാ​റി​നോ​ട്​ പ​റ​ഞ്ഞി​ട്ടു​ണ്ടോ? പാര്‍ലമെന്റില്‍ എന്തുകൊണ്ട് 'എ.എ'യുടെ പേര് ആവര്‍ത്തിക്കാന്‍ പാടില്ല? മോദി ജീ, പരീക്കരുടെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന റാഫേല്‍ ഫയലുകളെ കുറിച്ച്‌ തുറന്ന് പറയണം? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ട്വിറ്ററില്‍കൂടി മോദിക്കെതിരെ ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ റാഫേല്‍ വിഷയത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹളത്തില്‍ പലതവണ സഭ നിറുത്തിവച്ചിരുന്നു. ഒ​റ്റ വി​മാ​നം പോ​ലും ഇ​ന്ത്യ​യി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. റാഫേല്‍ പോ​ര്‍​വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ഫ​യ​ലു​ക​ള്‍ ത​​​​​​ന്റെ കി​ട​പ്പു​മു​റി​യി​ല്‍ ഉ​ണ്ടെ​ന്ന്​ മു​ന്‍​ പ്ര​തി​രോ​ധമ​ന്ത്രി​യും ഗോ​വ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നോ​ഹ​ര്‍ പ​രീക്ക​ര്‍ പ​റ​യു​ന്ന​തിന്റെ ഓ​ഡി​യോ ടേപ്പ് സ​ഭ​യി​ല്‍ കേ​ള്‍​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ രാ​ഹു​ല്‍ സ്​​പീ​ക്ക​റോ​ട്​ അ​ഭ്യ​ര്‍​ഥി​ച്ചിരുന്നു.

ആ ​ടേ​പ്പ്​ സാ​ക്ഷ്യ​പ്പെ​ടു​ത്താ​ന്‍ രാ​ഹു​ല്‍ ത​യ്യാ​റാണോ എ​ന്നാ​യി സ്​​പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്റെ ചോദ്യം. സ്​​പീ​ക്ക​ര്‍​ക്ക്​ പേ​ടി​യാ​ണെ​ങ്കി​ല്‍ ടേ​പ്പ്​ കേ​ള്‍​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ രാ​ഹു​ല്‍ പ​റ​ഞ്ഞു. രാ​ഹു​ല്‍ നു​ണ പ​റ​യു​ക​യാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ കേന്ദ്രമന്ത്രി അരുണ്‍ ജെ​യ്​​റ്റ്​​ലി നാ​ഷ​ന​ല്‍ ഹെ​റാ​ള്‍​ഡ്​ പ്ര​ശ്​​ന​വും എ​ടു​ത്തി​ട്ടു. റാഫേല്‍ പോ​ര്‍​വി​മാ​ന ഇ​ട​പാ​ടി​ല്‍ മോ​ദി പ്ര​മു​ഖ വ്യ​വ​സാ​യി​ അ​നി​ല്‍ അം​ബാ​നി​യെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന്​ രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, അം​ബാ​നി​യു​ടെ പേ​ര്​ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നോ​ട്​ സ്​​പീ​ക്ക​ര്‍ വി​യോ​ജി​ച്ചു. എ​ന്നാ​ല്‍, 'എ ​എ' എ​ന്നു പ​റ​യാ​മെ​ന്നാ​യി രാ​ഹു​ല്‍. അം​ബാ​നി ബി.​ജെ.​പി അം​ഗ​മാ​ണോ എ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു.

Related Post

കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി: രണ്ട് മരണം

Posted by - Jun 25, 2018, 11:10 am IST 0
മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കൂന്ന മുന്നറിയിപ്പ്. നിര്‍ത്താതെയുള്ള മഴയില്‍…

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു

Posted by - May 10, 2018, 07:51 am IST 0
ലക്‌നൗ : ബുധനാഴ്ച ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. മരിച്ച എട്ട് പേരില്‍ മൂന്ന്‌ പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍…

ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി

Posted by - Dec 11, 2019, 10:21 pm IST 0
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി. 125 പേര്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും  

Posted by - Mar 14, 2021, 12:43 pm IST 0
ന്യൂഡല്‍ഹി : 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 30 മുതല്‍ വിലക്ക്. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏര്‍പ്പെടുത്തുക.…

13പേരുമായി വ്യോമസേനാ വിമാനം കാണാതായി  

Posted by - Jun 3, 2019, 10:32 pm IST 0
ന്യൂഡല്‍ഹി: അസമിലെജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് 13 പേരേയും വഹിച്ചപറന്ന വ്യോമസേനാ വിമാനംകാണാതായി. വിമാനത്തില്‍എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.ആന്റണോവ് എഎന്‍-32വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് കാണാതായത്.ഉച്ചക്ക് 12.25…

Leave a comment