മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മകളെ പിതാവ് മണ്ണണ്ണ ഒഴിച്ച്‌ തീ കൊളുത്തി

142 0

മുംബൈ : മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മകളെ പിതാവ് മണ്ണണ്ണ ഒഴിച്ച്‌ തീ കൊളുത്തി. മുംബൈയിലെ വിരാറിലാണ് സംഭവം. 70 ശതമാനം പൊള്ളലോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പിതാവ് മുര്‍തിസ മന്‍സൂരിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനാറുകാരിയായ മകള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മന്‍സൂരി വഴക്കിടുക പതിവായിരുന്നു.

സംഭവ ദിവസം ഫോണിനെച്ചോല്ലി മകളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പിതാവ് നിയന്ത്രണം വിട്ടതോടെ മണ്ണെണ്ണ ഒഴിച്ച്‌ മകളെ തീകൊളുത്തി. സംഭവം നടക്കുമ്ബോള്‍ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത് അയല്‍വാസികളാണ്.

Related Post

നവി മുംബൈയിൽ വൻ തീപിടുത്തം

Posted by - Feb 8, 2020, 12:07 pm IST 0
മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ആര്‍ക്കും…

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല; രക്ഷാബോട്ട് തെരച്ചില്‍ തുടങ്ങി

Posted by - Dec 30, 2018, 04:01 pm IST 0
മലപ്പുറം: പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കാണാനില്ലാത്തത്.…

നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Nov 9, 2018, 09:50 pm IST 0
തീരുവ വെട്ടിപ്പു കേസിലെ വിവാദ പ്രതി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15 ന് കോടതിയില്‍ ഹാജരാകാണമെന്നാണ് ഉത്തരവ്.

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

Leave a comment