ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും; ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാര്‍

184 0

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ഒത്തുതീര്‍ക്കാന്‍ സമവായ ശ്രമങ്ങളു‍ടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. സീ വാഷിംഗ് താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

ഖനനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. സി വാഷിംഗ് കാരണം കടല്‍ കയറി എന്നത് വസ്തുതയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സീ വാഷിംഗ് നിര്‍ത്തി വയ്ക്കാമെന്നും ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമിതിയെ വെയ്ക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.

വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തുക. ഇന്ന് വൈകിട്ട് അഞ്ചിനാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് സമയം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാര്‍ പറയുന്നത്. ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.

Related Post

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് മെത്രാന്‍ സഭ

Posted by - Sep 24, 2018, 07:46 pm IST 0
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് മെത്രാന്‍ സഭ. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമാമെന്ന്…

ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ വാഹന അപകടത്തില്‍ മരിച്ചു

Posted by - Dec 15, 2018, 07:50 am IST 0
തൃശൂര്‍ : ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന്…

ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു 

Posted by - Dec 29, 2018, 03:20 pm IST 0
കണ്ണൂര്‍: പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു അറിയിച്ചു. പോലീസ് സുരക്ഷ നല്‍കുമെന്നും നേരത്തേ പറഞ്ഞിരുന്നുവെങ്കിലും അവര്‍ വാക്കു മാറുകായിരുന്നുവെന്നും ഇനി സര്‍ക്കാരും…

വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍ 

Posted by - Jun 8, 2018, 08:13 am IST 0
വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇവരെ വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപയാണ് അവര്‍ തട്ടിയെടുത്തത്.…

Leave a comment