ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം; മഹിളാമോര്‍ച്ചാ നേതാവ് സി.നിവേദിത ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

103 0

തൃശൂര്‍: ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. മഹിളാമോര്‍ച്ചാ നേതാവ് സി.നിവേദിത ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഹര്‍ത്താലില്‍ പൊലീസിനെ ആക്രമിച്ച അഞ്ച് ബിജെപിക്കാര്‍ പൊന്നാനിയില്‍ അറസ്റ്റിലായി. കണ്ണൂരില്‍ രണ്ട് ദിവസത്തിനിടെ അറസ്റ്റിലായത് 260 പേരാണ്. പരിയാരത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് കാര്യാലയമായ വിവേകാനന്ദ സേവാ കേന്ദ്രത്തിന് തീയിട്ടു. രാത്രി രണ്ട് മണിയോടെയായിരുന്നു ആക്രമണം. പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന ടിവിയും ഫര്‍ണിച്ചറും ഉള്‍പ്പെടെ മുഴുവനും കത്തിനശിച്ചു.

പാപ്പിനിശേരിയില്‍ ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ വീടിനു നേരെയും അക്രമമുണ്ടായി. വീടിന്റെ മുഴുവന്‍ ജനല്‍ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് കല്ലേറുണ്ടായത്.

Related Post

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് 

Posted by - May 22, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപയും ഡീസലിന് 27 പൈസയും കൂടി 73.88 രൂപ…

ബിഗിലിന്റെ സ്‌പെഷ്യൽ സ്ക്രീനിങ് വൈകിയതിൽ പ്രധിഷേധിച്  ആരാധകരുടെ പ്രതിഷേധം

Posted by - Oct 25, 2019, 02:55 pm IST 0
ചെന്നൈ : വിജയ് നായകനായ ബിഗിലിന്റെ പ്രദർശനം വൈകിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിജയ് ആരാധകർ  അഴിഞ്ഞാടി . കൃഷ്ണഗിരിയിൽ ബിഗിലിന്റെ പ്രത്യേക പ്രദർശനം വൈകിയതിലാണ് ആരാധകർ റോഡിലിറങ്ങിയത്.…

സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Posted by - Jan 3, 2019, 02:03 pm IST 0
തൃശൂര്‍:ഹര്‍ത്താലിനിടെ ബിജെപി – എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. തൃശൂര്‍ വാടാനപ്പിള്ളി ഗണേശമംഗലത്താണ്…

കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട് 

Posted by - Apr 30, 2018, 11:14 am IST 0
 കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള…

ഗ‌ജ ചുഴലിക്കാറ്റ് : തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

Posted by - Nov 28, 2018, 10:18 pm IST 0
തിരുവനന്തപുരം: ഗ‌ജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക്…

Leave a comment