ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

102 0

തെലങ്കാന: തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങ്. തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലി കൊടുക്കും. 119 സീറ്റുകളില്‍ 88 സീറ്റോടെയാണ് ടി.ആര്‍.എസ് അധികാരത്തിലെത്തുന്നത്.

ഇത് രണ്ടാം തവണയാണ് ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയാകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ആദ്യം സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സംസ്ഥാനമാണ് തെലങ്കാന. ചടങ്ങിലേക്ക് അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചെങ്കിലും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനെ ക്ഷണിച്ചിട്ടില്ല.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് വിവരം.

Related Post

ശബരിമല യുവതീപ്രവേശനം പിഎസ്‍സി ചോദ്യമായി

Posted by - Apr 6, 2019, 03:40 pm IST 0
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും…

ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥന്‍

Posted by - May 11, 2018, 12:54 pm IST 0
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥന്‍. കേസില്‍ സി.പി.എമ്മുകാര്‍ പ്രതിയാകുമെന്ന ഘട്ടം വന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം…

30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ അറസ്റ്റ് ചെയ്തു

Posted by - Nov 24, 2018, 01:13 pm IST 0
തിരുവനന്തപുരം: 10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ അജി(35) ആണ് അറസ്റ്റിലായത്.…

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Posted by - May 29, 2018, 11:33 am IST 0
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു

Posted by - Dec 1, 2018, 08:54 am IST 0
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു…

Leave a comment