സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

238 0

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍. വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം.

സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

വേണുഗോപാലന്‍ നായര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെന്ന് മരുമകന്‍ ബിനു പറഞ്ഞിരുന്നു.വേണുഗോപാലന്‍ നായര്‍ക്ക് ശബരിമല സ്ത്രീ പ്രവേശത്തില്‍ ദു:ഖമുണ്ടായിരുന്നു. സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന്‍ പറഞ്ഞു.

Related Post

മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

Posted by - Jul 4, 2018, 08:33 am IST 0
പത്തനംതിട്ട: മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തുടങ്ങുന്നത്. പമ്പാനദിയുടെയും കക്കാട് ആറിന്‍റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട എഡിഎം…

ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ അധിപേക്ഷിച്ച ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി

Posted by - Apr 17, 2019, 11:27 am IST 0
തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ …

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

Posted by - Jun 8, 2018, 08:04 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോററ്റി അറിയിച്ചു. 12 മുതല്‍ 20…

എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

Posted by - Jan 18, 2019, 02:30 pm IST 0
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ര​ണ്ടാം​ദി​നം സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. എ​ട്ട് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം…

Leave a comment