മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു

207 0

തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്.

കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോയാണ് ഇയാള്‍ക്ക് മുമ്ബ് കോംഗോ പനി ബാധിച്ച കാര്യം അധികൃതര്‍ അറിയുന്നത്. എന്നാല്‍ പിന്നീട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.

കോംഗോ പനിയാണോ എന്ന സംശയത്തിന്റെ ഭാഗമായാണ് രക്ത സാമ്ബിള്‍ മണിപ്പാലിലേക്ക് അയച്ചത്. പരിശോധന ഫലം നെഗറ്റീവാണെന്ന് പുറത്ത് വന്നതോടെ മലപ്പുറം സ്വദേശിയെ ഡിസ്റ്റാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു.

Related Post

ശ്രീജിത്ത് കസ്റ്റഡി മരണം എസ്.ഐക്ക് ജാമ്യം നിഷേധിച്ചു 

Posted by - Apr 24, 2018, 08:15 am IST 0
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലാം പ്രതിയായ എസ്.ഐ ദീപക് കുമാർ പറവൂർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഗൗരവമേറിയതാണെന്നും ഇപ്പോൾ ജാമ്യം…

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചു

Posted by - Dec 10, 2018, 05:55 pm IST 0
ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര…

മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ

Posted by - Jul 13, 2018, 11:22 am IST 0
അമ്പലപ്പുഴ: മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. ചൊവ്വാഴ്ചരാത്രിയോടെ മടങ്ങിയെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു…

 ശ്രീജിത്ത് കസ്റ്റഡി മരണം സി.ഐ അറസ്റ്റിൽ 

Posted by - May 2, 2018, 06:28 am IST 0
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സി.ഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്.…

ജസ്നയുടെ തിരോധാനം : പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

Posted by - Jun 26, 2018, 08:40 am IST 0
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനത്തില്‍ സംശയം വെളിപ്പെടുത്തി സഹപാഠി. ജസ്‌നയെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി…

Leave a comment