എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു

238 0

എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് വയനാട്ടില്‍ നടക്കും. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റേത്. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം.മദിരാശി വിവേകാന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, പി.ടി.ഐ.ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍,വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍,ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1987 ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്‌കാരം,ഓടക്കുഴല്‍ അവാര്‍ഡ്,സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍(ജോയിന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).

Related Post

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രം

Posted by - Dec 28, 2018, 05:06 pm IST 0
ന്യൂഡല്‍ഹി: പോക്സോ അടക്കമുള്ള  ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ…

അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല: നരേന്ദ്ര മോദി 

Posted by - Nov 9, 2019, 03:06 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല എന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവരുടെയും വാദങ്ങൾ കേട്ട് സുപ്രീം…

ജാർഖണ്ഡിൽ ഹേമന്ത് സോറൻ ഞായറാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും   

Posted by - Dec 25, 2019, 09:46 am IST 0
റാഞ്ചി : ജാർഖണ്ഡിൽ ഹേമന്ത് സോറെൻറെ നേതൃത്വത്തിലുള്ള  മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഹേമന്ത് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ…

KSRTC ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങും

Posted by - Apr 19, 2020, 11:01 am IST 0
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുവരുത്താന്‍ തീരുമാനമായതോടെ തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍…

രാഹുൽ ഗാന്ധിയെ പരസ്യമായി ഉദ്ധവ് താക്കറെ തല്ലണം : രഞ്ജിത്ത് സവർക്കർ 

Posted by - Dec 17, 2019, 10:48 am IST 0
ന്യൂ ഡൽഹി : വീർ സവർക്കറെ മോശമായ രീതിയിൽ പരാമർശിച്ച കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദവ് താക്കറെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ…

Leave a comment