രണ്ടു ദിവസം ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെ ജിതേന്ദ്ര അവാദ്

290 0

തനിക്ക് കോവിഡ് പിടിപെട്ടതില്‍ തന്റെ ശ്രദ്ധകുറവാണെന്നും ആ അലംഭാവമാണ് തനിക്ക് കോവിഡ് രോഗം പിടിപെടാന്‍ കാരണമെന്നും കോവിഡ് രോഗം പിടിപെട്ട മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് പറഞ്ഞു.
ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുത്ത് ആത്മവിമര്‍ശനം നടത്തുകയായിരുന്നു അവാദ്. ജനങ്ങളുടെ ഉപദേശം ഞാന്‍ കാര്യമായെടുത്തില്ല. അതുകൊണ്ടാണ് ഞാന്‍ കെണിയിലകപ്പെട്ടത്.
ഈ മാസം ആദ്യം ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് അവാദ് കോവിഡിന്റെ പിടിയില്‍ നിന്ന് മോചിതനായത്. രണ്ട് ദിവസത്തിലേറെ വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവന്‍ നിലനിര്‍ത്തിയതെന്ന് അ?േദ്ദഹം പറഞ്ഞു.
കോവിഡ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസങ്ങളില്‍ ജിതേന്ദ്ര അവാദ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. രണ്ടാഴ്ചകൊണ്ട് രോഗമുക്തനായി.
നിശ്ചയദാര്‍ഢ്യം കൊണ്ടാണ് താന്‍ രോഗത്തെ അതിജീവിച്ചതെന്നും അവാദ് പറഞ്ഞു. രക്തത്തിലെ ഹിമോഗ്ലോബിന്‍ അളവ് കുറഞ്ഞിരുന്നു. അത് പിന്നീട് ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ കൃത്യമായ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്നും അവാദ് പറഞ്ഞു.

Related Post

 ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍  അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും

Posted by - Feb 15, 2020, 05:55 pm IST 0
ന്യൂഡല്‍ഹി: സി എ എ ക്കെതിരായി  ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക…

സംവിധായകന്‍ കരണ്‍ ജോഹര്‍ ക്വാററ്റെനില്‍

Posted by - May 26, 2020, 07:32 pm IST 0
മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ വിവരം ഉടനടി അറിയിച്ചതായും താനടക്കമുള്ള വീട്ടിലെ…

കനത്ത മഴ: സംഭവത്തില്‍ 19 മരണം

Posted by - Jul 13, 2018, 11:16 am IST 0
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 19 പേരോളം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പത്തോളം…

ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  പ്രജ്ഞാ സിങ്ക്‌ ലോക സഭയില്‍ ഖേദം പ്രകടിപ്പിച്ചു   

Posted by - Nov 29, 2019, 02:57 pm IST 0
ന്യൂഡല്‍ഹി: ലോക്‌സഭയിൽ ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  ഖേദം പ്രകടിപ്പിച്ച് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂർ. തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രജ്ഞാസിങ് പറയുന്നത്.  അതേസമയം…

മമതയുടെ മുന്നില്‍ ജയ്ശ്രീറാം വിളിച്ച് പത്തുപേര്‍ അറസ്റ്റില്‍  

Posted by - May 31, 2019, 12:59 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട്…

Leave a comment