റിമാന്‍ഡ് പ്രതി മരിച്ച സംഭവം: എസ്‌ഐ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; സിഐ അടക്കം ആറുപേര്‍ക്ക് സ്ഥലംമാറ്റം  

340 0

ഇടുക്കി: പീരുമേട് പോലീസ് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിക്കാനിടയായ സംഭവത്തില്‍ 10 പോലീസുകാര്‍ക്കെതിരെ നടപടി. നെടുങ്കണ്ടം എസ്.ഐ അടക്കം നാല് പോലീസുകാരെ സസ്പെന്റു ചെയ്തു. സി.ഐ അടക്കം ആറു പേരെ സ്ഥലംമാറ്റി. അന്വേഷണ വിധേയമായാണ് നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡി.ഐ.ജി കാളിരാജ് മഹേജ് കുമാര്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പോലീസുകാര്‍ക്ക് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡി.ഐ.ജി അറിയിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡ് ചെയ്തിരുന്ന രാജ്കുമാര്‍ എന്നയാള്‍ ജൂണ്‍ 21നാണ് മരിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്ത് നടത്തിയിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒന്നാം പ്രതിയാണ് രാജ്കുമാര്‍. ജൂണ്‍ 15നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുമ്പോള്‍ ഇയാളെ മറ്റു രണ്ടു പേര്‍ക്കൊപ്പം ജൂണ്‍ 12ന് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചത്.

രാജ്കുമാറിന്റെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ടായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മരണകാരണം ന്യൂമോണിയ ബാധയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരം. എന്നാല്‍ പോലീസ് മര്‍ദ്ദനമാണെന്ന് ബന്ധുക്കള്‍ ആരോപിച്ച് രംഗത്തുവന്നതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടി വന്നത്.

Related Post

മനുഷ്യച്ചങ്ങലക്കിടെ യുവാവിന്റെ ആല്മഹത്യ ശ്രമം 

Posted by - Jan 26, 2020, 05:14 pm IST 0
കൊല്ലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് തീർത്ത മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ഞരമ്പ് മുറിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മന്ത്രിമാരുടെ വേദിക്ക് സമീപത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു.…

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി 

Posted by - Oct 4, 2019, 11:29 am IST 0
സുൽത്താൻ ബത്തേരി : കോഴിക്കോട്-കൊല്ലഗൽ വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ നടത്തുന്ന യുവജന സംഘടനകളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് വയനാട് എംപിയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ…

നാളെ  നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധം: ലോക്‌നാഥ് ബെഹ്‌റ.

Posted by - Dec 16, 2019, 02:26 pm IST 0
തിരുവനന്തപുരം; ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുകൊണ്ട്‌ നാളത്തെ ഹര്‍ത്താല്‍…

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കിരീടം  

Posted by - Dec 1, 2019, 05:20 pm IST 0
കാഞ്ഞങ്ങാട്:  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് പാലക്കാട് ജില്ലക്ക്. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ…

Leave a comment