സമയപരിധി തീരുന്നു; രാഹുല്‍ അധ്യക്ഷപദവി ഒഴിയുമോ; ഉത്കണ്ഠയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  

258 0

ന്യൂഡല്‍ഹി: അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ, കഴിഞ്ഞ 25നു പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണു സ്ഥാനമൊഴിയാനുള്ള സന്നദ്ധത രാഹുല്‍ അറിയിച്ചത്.

പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്നു തുറന്നടിച്ച രാഹുല്‍ ഒരു മാസത്തിനകം പിന്‍ഗാമിയെ കണ്ടെത്താന്‍  നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.ഒരു മാസത്തെ സമയപരിധി അവസാനിച്ചിട്ടും രാഹുലിന്റെ മനസ്സു മാറ്റാനോ പിന്‍ഗാമിയെ കണ്ടെത്താനോ കോണ്‍ഗ്രസ് നേതൃത്വത്തിന് ആയില്ല.. അധ്യക്ഷപദവിയില്‍ തുടരണമെന്ന് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെടുമ്പോള്‍ പദവിയില്‍ നിന്ന് ഒഴിയുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. 

അധ്യക്ഷ പദവിയില്‍ തുടരുന്നതിനു രാഹുലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രവര്‍ത്തക സമിതി വീണ്ടും വിളിച്ചുചേര്‍ക്കുന്നതു പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.എന്നാല്‍, ഇനി താനില്ലെന്നു രാഹുല്‍ തീര്‍ത്തു പറഞ്ഞ സാഹചര്യത്തില്‍, യോഗം വിളിച്ചാലും പ്രയോജനം ചെയ്തേക്കില്ലെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനൗദ്യോഗിക തലത്തില്‍, പാര്‍ട്ടിക്കുള്ളില്‍ വിവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രശ്നപരിഹാരം ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. 
 

Related Post

നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു: രാജ്യത്ത് പീഡനം നിത്യസംഭവമാകുന്നു

Posted by - Apr 22, 2018, 08:31 am IST 0
നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു: രാജ്യത്ത് പീഡനം നിത്യസംഭവമാകുന്നു പശ്ചിമ ബംഗാളിലെ രാജ്‌ഗഞ്ചലെ പ്രൈമറി സ്കൂളിൽ വെച്ച് രണ്ട് നാലാം ക്ലാസ് വിദ്യാർത്ഥിനികളെ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചു.…

കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ പിടിയിൽ

Posted by - Sep 10, 2019, 10:11 am IST 0
ന്യൂ ഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ ഭീഷണി യുണ്ടെന്ന മുന്നറിയിപ്പിന് പുറകേ  കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ കശ്മീർ പോലീസിന്റെ പിടിയിലായി. കശ്മീരിലെ സോപോറിൽ…

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നിര്‍ണായകമാകുക യുപിയും ബംഗാളും  

Posted by - May 23, 2019, 06:02 am IST 0
ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ…

തിരുപ്പൂർ ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted by - Feb 20, 2020, 03:12 pm IST 0
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.  'തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍…

മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം: എട്ടുമരണം  

Posted by - May 27, 2019, 11:21 pm IST 0
മുംബൈ: വരള്‍ച്ചയോടൊപ്പം മഹാരാഷ്ട്രയില്‍ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ഇതുവരെ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്തെ വിവിധആശുപത്രികളില്‍ 440 പേര്‍ചികിത്സ തേടി.ഛര്‍ദ്യതിസാരം, തൊണ്ടയിലെ അണുാധ, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങളും വര്‍ധിച്ചിട്ടുണ്ട്.ഔറംഗാബാദ്, ഹിംഗോളി, പര്‍ഭണി,…

Leave a comment