മോഹന്‍ ഭാഗവതിന്റെ അകമ്പടി കാറിടിച്  ആറ് വയസ്സുകാരന്‍ മരിച്ചു

340 0

ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി കാർ  ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. . ബുധനാഴ്ച രാജസ്ഥാന്‍ മണ്ഡവാറിലെ തത്തര്‍പുര്‍ ഗ്രാമത്തിലായിരുന്നു അപകടം സംഭവിച്ചത് .

തിജാറയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മോഹന്‍ ഭാഗവത്. പത്തോളം കാറുകള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. ഈ കൂട്ടത്തിലൊരു കാര്‍ ആറ് വയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടത്തിനിടയാക്കിയ കാര്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. 

Related Post

രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

Posted by - Apr 15, 2019, 06:59 pm IST 0
ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22…

പുൽവാമയിൽ  വീണ്ടും ഏറ്റുമുട്ടൽ 

Posted by - Apr 1, 2019, 04:04 pm IST 0
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ സൈന്യം നാല് ഭീകരരെ വധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ലഷ്കർ ഇ തൊയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…

ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

Posted by - Sep 26, 2019, 02:31 pm IST 0
ന്യുഡല്‍ഹി:കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യു കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തീഹാര്‍…

അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted by - Feb 12, 2020, 01:16 pm IST 0
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 70ൽ  62 സീറ്റുംനേടി തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടിഅധികാരത്തിലേറുന്നത്. ആം ആദ്മി പാർട്ടിയുടെ ഹാട്രിക്ക്…

കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Posted by - Dec 3, 2019, 04:01 pm IST 0
ബെംഗളൂരു:  കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.   കഴിഞ്ഞദിവസം വളരെ സമയം…

Leave a comment