ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം

210 0

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ  സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാൻ പോകുന്ന  സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍.

134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നത് . ടിബറ്റ് മുതല്‍ ലഡാക്ക് വരെ നീണ്ടുകിടക്കുന്ന ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്.

ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം അവിടെ  എത്തുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്ന്  ഇരുവിഭാഗത്തെയും സൈനികര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി .

Related Post

താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി  സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്

Posted by - May 19, 2018, 03:09 pm IST 0
അഹമ്മദാബാദ്: താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി  സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്. സര്‍ഗാര്‍ സരോവര്‍ പുനര്‍വാസ്‌വദ് (എസ്.എസ്.പി.എ) എഞ്ചിനിയറായ രമേഷ് ചന്ദ്ര ഫെഫാര്‍…

രാത്രിയാത്രാ നിരോധനം തുടരും 

Posted by - Aug 4, 2018, 09:15 am IST 0
ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന…

ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര് : മോഹൻ ഭഗവത് 

Posted by - Oct 8, 2019, 04:12 pm IST 0
നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ നിര്‍മിതിയാണെന്നും ഭാരതത്തിന്റെ യശസിന് കളങ്കമാണെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പ്രസ്താവിച്ചു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു…

കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം  അനുവദിക്കുമെന്ന് പാകിസ്ഥാൻ

Posted by - Sep 2, 2019, 11:25 am IST 0
ഇസ്ലാമാബാദ്: രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാദവിന് കോൺസുലർ പ്രവേശനം നൽകുമെന്ന് പാകിസ്ഥാൻ അറിയിച്ചു. വിരമിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥന് കോൺസുലർ പ്രവേശനത്തിന്റെ നിബന്ധനകളെക്കുറിച്ച് ന്യൂദൽഹിയും ഇസ്ലാമാബാദും…

സുപ്രീം  കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ 

Posted by - Nov 13, 2019, 03:01 pm IST 0
ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത…

Leave a comment