വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി

368 0

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ് അറസ്റ്റിലായത്. രണ്ടു മണിക്കൂറോളം നടത്തിയ തിരിച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇന്‍ഡിഗോ ജീവനക്കാരനാണ് ഭീഷണി കോള്‍ ചെയ്തതെന്ന് വ്യക്തമായി.  

ഈ മാസം രണ്ടിനായിരുന്നു സംഭവം. ജോലിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ജീവനക്കാര്‍ താക്കീത് ചെയ്തതില്‍ നിരാശനായതിനെ തുടര്‍ന്നാണ് ഇയാള്‍ വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി ഉയര്‍ത്തി ഫോണ്‍ ചെയ്തത്. പുനെ സ്വദേശിയാണ് 23കാരനായ കാര്‍തിക്. മുംബൈയിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു സന്ദേശം. ഇന്‍ഡിഗോ എയര്‍ലൈനില്‍ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസറാണ് കാര്‍തിക് മാധവ് ഭട്ട്. ജോലിയില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇയാളോട് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് മേധാവികള്‍ മുന്നറിയിപ്പ് നല്കിയിരുന്നു.

Related Post

എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു 

Posted by - Apr 29, 2018, 08:26 am IST 0
എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ എൻസിപി പ്രവർത്തകരായ യോഗേഷ് റാലേബത്ത്, അർജുൻ റാലേബത്ത് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഈ അടുത്ത് നടന്ന രണ്ടാമത്തെ രാഷ്ട്രീയകൊലപാതകമാണിത്.  ഇതിനുമുൻപ്…

ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു: അമിത് ഷാ

Posted by - Oct 11, 2019, 10:14 am IST 0
സാംഗ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ  പുകഴ്ത്തിക്കൊണ്ട്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ തുടർച്ചയായ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു.…

രാഷ്ട്രീയ ചർച്ചയല്ല  ഇപ്പോൾ വേണ്ടത്, ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക്കയാണ് വേണ്ടത് : മമത ബാനർജി 

Posted by - Feb 29, 2020, 10:23 am IST 0
ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട്  യോജിപ്പില്ലെന്ന് മമത ബാനര്‍ജി…

കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടമാക്കിയത് നെഹ്രു: അമിത് ഷാ  

Posted by - Jun 28, 2019, 06:48 pm IST 0
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്റു…

ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 27, 2019, 04:58 pm IST 0
ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായൺ ആര്യ…

Leave a comment