ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു

283 0

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപത്തുനിന്നും ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ടയ്ക്കു സമീപമുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടിയത്. കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലക്കാരായ പര്‍വേസ്, ഷംഷാദ് എന്നിവരാണ് പിടിയിലായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് അത്യന്താധുനിക ആയുധങ്ങളും പിസ്റ്റളുകളും കണ്ടെത്തിയിട്ടുണ്ട്. 

കസ്റ്റഡിയിലുള്ള ഇരുവരെയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കാഷ്മീരിലെ ഐഎസ് ഘടകത്തിലെ അംഗങ്ങളാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മറ്റൊരിടത്തേക്ക് പോകാനുള്ള യാത്രയ്ക്കിടെയാണ് ഇരുവരും ഡല്‍ഹിയില്‍ പിടിയിലാകുന്നതെന്നും ഡല്‍ഹിയില്‍ ഇരുവര്‍ക്കും പ്രത്യേക ദൗത്യങ്ങളൊന്നുമില്ലായിരുന്നെന്ന് ഉറപ്പിച്ചതായും പോലീസ് പറഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ പര്‍വേസ്, ജംഷദ് എന്നിവര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതെന്നാണ് പോലീസ് നിഗമനം. 

Related Post

മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി

Posted by - Mar 29, 2020, 05:40 pm IST 0
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…

ചരിത്രത്തിലേക്ക് ശ്രീധന്യ; സിവിൽ സർവീസിൽ കേരളത്തിന് അഭിമാന നിമിഷം

Posted by - Apr 6, 2019, 01:25 pm IST 0
കേരള ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി സിവിൽ സർവീസിൽ തിളക്കമാർന്ന വിജയം നേടി. വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ് കമല…

വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം അപകടപ്പെട്ട് 22 പേർ മരിച്ചു

Posted by - Apr 18, 2018, 07:40 am IST 0
വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം അപകടപ്പെട്ട് 22 പേർ മരിച്ചു  മധ്യപ്രദേശിൽ വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം മോളിയായിൽ സോനെ നദിയിലേക്ക് മറിഞ്ഞാണ് 22 പേർ മരിച്ചത്.…

പൗരത്വ നിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല : ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 15, 2019, 03:24 pm IST 0
കൊച്ചി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ പറ്റില്ലെന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവനയോട്‌ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അധികാര പരിധി ഭരണഘടനയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്നും…

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെന്ന് വി​ജ​യ് മ​ല്യ

Posted by - Apr 27, 2018, 07:39 pm IST 0
ല​ണ്ട​ൻ: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് വി​ജ​യ് മ​ല്യ. എ​ന്നാ​ൽ അ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മ​ദ്യ രാ​ജാ​വ് വി​ജ​യ് മ​ല്യ പറഞ്ഞു.…

Leave a comment