പി.എസ്.സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ 

436 0

തിരുവനന്തപുരം: മലയാളത്തിൽ പരീക്ഷ നടത്താത്തതിൽ പ്രതിഷേധിച്ച് മലയാളത്തിൻറെ പ്രമുഖ  സാഹിത്യ–സാംസ്കാരിക നായകർ ഒത്തുചേർന്നു. രാജ്യത്തുള്ള എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിലപാടിന്  എതിരായിട്ടാണ് പി.എസ്.സി നിൽക്കുന്നതെങ്കിൽ അതിന് നിലനിൽക്കാൻ സാധിക്കുകയില്ലെന്നും  അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സർക്കാർ സി.എസ്.സിയെ പിരിച്ചുവിടണമെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

 കവയിത്രി സുഗതകുമാരിയും പ്രതിഷേധത്തിന് എത്തിയിരുന്നു . പെറ്റമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം അല്ലാത്ത പക്ഷം പി.എസ്.സിയെ നമുക്ക് വേണ്ടെന്ന് സുഗതകുമാരി പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  ആവശ്യപ്പെട്ടു. കവി വി.മധുസൂദനൻ നായർ, ജോർജ് ഓണക്കൂർ തുടങ്ങി നിരവധി പ്രമുഖർ സമരത്തില്‍ പങ്കെടുത്തു . തിങ്കളാഴ്ച മുഖ്യമന്ത്രി പി.എസ്.സിയുമായി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു .

Related Post

പ്രളയസെസ് നാളെമുതല്‍; 928 ഉത്പന്നങ്ങള്‍ക്ക് വില കൂടും  

Posted by - Jul 31, 2019, 07:37 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍…

ജനുവരി രണ്ടാം തീയതി ശബരിമല കയറും: ബിന്ദു അമ്മിണി 

Posted by - Nov 27, 2019, 01:49 pm IST 0
കൊച്ചി : അടുത്ത വർഷം ജനുവരി രണ്ടാം തീയതി ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും ശബരിമലയിൽ ദർശനം നടത്തുകയെന്നും ന്നതെന്നും…

മുഖ്യമന്ത്രിക്കെതിരെ മുസ്ലീം പ്രീണന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത  

Posted by - Mar 5, 2021, 04:18 pm IST 0
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭ വിമര്‍ശിച്ചു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും കെ ടി…

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം  

Posted by - Oct 22, 2019, 03:50 pm IST 0
തൃശ്ശൂര്‍: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്  സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ്…

പോള്‍ മുത്തൂറ്റ് വധക്കേസ്: ഹൈക്കോടതി എട്ട് പ്രതികളെ വെറുതെ വിട്ടു

Posted by - Sep 5, 2019, 02:06 pm IST 0
കൊച്ചി :പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച…

Leave a comment