ഇന്ന് ഭാരത്‌ ബന്ദ്‌: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി എം എം ഹസന്‍

282 0

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ് ആചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് എം എം ഹസ്സന്‍ പറഞ്ഞിരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത പ്രദേശങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് എ.ഐ.സി.സി ആഹ്വാനം ചെയ്ത ഭാരത് ബന്ദ്. 

എന്നാല്‍ കേരളത്തില്‍ ഇത് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്തലായി ആചരിക്കാനാണ് കെ.പി.സി.സിയുടേയും ഇടതുപാര്‍ട്ടികളുടേയും തീരുമാനം. പ്രളയബാധിത പ്രദേശങ്ങളിലെ സാധാരണജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രളയാനന്തര പ്രവര്‍ത്തനത്തെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫും വ്യക്തമാക്കിയിരുന്നു. കേരളം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പ്രളയദുരന്തത്തിന് ശേഷം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നാളെ ഹര്‍ത്താലില്‍ സംസ്ഥാനം സ്തംഭിക്കുക. ഇക്കാര്യത്തില്‍ എം.കെ.മുനീറും ചെറിയാന്‍ ഫിലിപ്പും ഉള്‍പ്പെടെ പ്രമുഖര്‍ ഉയര്‍ത്തിയ പ്രതിഷേധം ഇടതു വലതു മുന്നണികള്‍ മുഖവിലക്കെടുത്തില്ല.

Related Post

പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

Posted by - Oct 7, 2019, 10:31 am IST 0
ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100…

പൗരത്വപ്പട്ടിക (എൻ.ആർ.സി.)  ഉടൻ  നടപ്പാക്കില്ല 

Posted by - Dec 20, 2019, 10:18 am IST 0
ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ല. പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നു.…

Posted by - Aug 31, 2019, 02:26 pm IST 0
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച് 11,431 ശാഖകളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖല…

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

Posted by - Dec 11, 2019, 02:23 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന…

നിപ ബ്രോയിലര്‍ ചിക്കന്‍ വഴി? സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ് 

Posted by - May 26, 2018, 10:54 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ വൈറസ് വവ്വാലില്‍ നിന്നല്ല പടര്‍ന്നതെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ബ്രോയിലര്‍ ചിക്കന്‍ ആണ് കാരണമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തില്‍…

Leave a comment