കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണ് : മേജര്‍ രവി

352 0

കോഴിക്കോട്: താന്‍ വര്‍ഗീയ വാദിയല്ല, പച്ചയായ മനുഷ്യനാണ്. അതുകൊണ്ട് തന്നെ മതത്തിന്റെ പേരില്‍ അല്ല മനുഷ്യനായാണ് താന്‍ എല്ലാവരെയും കാണുന്നതെന്ന് മേജര്‍ രവി വ്യക്തമാക്കി. അതേസമയം, ദൈവങ്ങള്‍ ആരാധനാലയത്തിലല്ല മനുഷ്യമനസിലാണെന്നും കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണെന്നും മേജര്‍ രവി പ്രശംസിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ പൈലറ്റുമാരായ ദമ്പതികള്‍ ദേവരാജ് ഇയ്യാനിയെയും ശ്രുതി ദേവരാജിനെയും പരിപാടിയില്‍ ആദരിച്ചു. 

15 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് നെല്ലിയാമ്പതിയില്‍ ആതുര സേവനം നടത്തിയ ഡോക്ടര്‍ സതീഷിനെയും ആദരിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ക്ലബ്ബുകളെയും സന്നദ്ധ സംഘടനകളെയും സ്‌കൂള്‍ എന്‍എസ്‌എസ് യൂണിറ്റുകളെയും, ക്യാമ്പിന് നേതൃത്വം നല്‍കിയവരെയും ആദരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ധീരോജ്ജ്വലം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

Related Post

മോഹൻലാൽ ഇനി അവതാരകൻ

Posted by - Apr 19, 2018, 07:09 am IST 0
മോഹൻലാൽ ഇനി അവതാരകൻ  കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ…

അങ്കിൾ 27 നു തീയേറ്ററുകളിലേക്

Posted by - Apr 26, 2018, 05:53 am IST 0
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ ഏപ്രിൽ 27 നു തീയേറ്ററുകളിലേക് എത്തും. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം കൂടി ആണ്…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു

Posted by - Dec 13, 2018, 07:41 pm IST 0
പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍…

കായംകുളം കൊച്ചുണ്ണിയിലെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  

Posted by - Mar 1, 2018, 03:03 pm IST 0
നിവിൻപോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഇത്തിക്കരപ്പാക്കിയുടെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . നടനവിസ്മയം മോഹൻലാൽ ആണ് ഇത്തിക്കരപ്പാക്കിയായ് വെള്ളിത്തിരയിൽ എത്തുന്നത്…

Leave a comment