മജീഷൻ സാമ്രാജിന്റെ ഉത്തരേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക് ഷോ 2025 നവംബർ 9 ന് ബോംബെ താരപ്പൂർ .ടി വി എം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്നു. ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ ഒരു ജാലവിദ്യക്കാരനാണ് മജീഷ്യൻ സാമ്രാജ്. മാജിക്, മെന്റലിസം, ഡാൻസ് എന്നിവ സമനയിപ്പിച്ചുകൊണ്ട് ന്യുതന സാങ്കേതിക വിദ്യയുടെ അഗംപടിയോടെ നടത്തപ്പെടുന്ന ഷോ തീർത്തും ബോംബെ നിവാസികൾക്ക് വേറിട്ട ഒരനുഭവമായിരിക്കും. മുംബൈ മലയാളികൾക്ക് വേണ്ടി പരിപാടി അണിയിച്ചു ഒരുക്കുന്നത് താരപ്പൂർ മലയാളി സമാജമാണ്. വ്യത്യാസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന സമാജം എന്നും മുംബൈ മലയാളികൾക്ക് ആവേശമാണ്. വൈകിട്ട് 7 ന് പരിപാടി ആരംഭിക്കും.