ഇ​റാ​നി​ല്‍​നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ അ​മേ​രി​ക്ക

188 0

വാ​ഷി​ങ്​​ട​ണ്‍: ഇ​റാ​നി​ല്‍​നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ അ​മേ​രി​ക്ക. ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ഇ​ട​പാ​ടി​ല്‍​നി​ന്ന്​ പി​ന്‍​വാ​ങ്ങി ആ ​രാ​ജ്യ​ത്തി​നെ​തി​രെ ഉ​പ​രോ​ധം പു​നഃ​സ്​​ഥാ​പി​ച്ച​ത്. ഈ ​വേ​ള​യി​ല്‍, വി​ദേ​ശ കമ്പ​നി​ക​ള്‍ ഇ​റാ​നു​മാ​യു​ള്ള വ്യാ​പാ​രം 90 മു​ത​ല്‍ 180 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

വ്യാ​പാ​ര​ത്തിന്റെ സ്വ​ഭാ​വം അ​നു​സ​രി​ച്ചാ​ണ്​ ഇൗ ​കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​റാന്റെ സാ​മ്പ​ത്തി​ക സ്​​ഥി​ര​ത ത​ക​ര്‍​ക്ക​ലാ​ണ്​ യു.​എ​സ്​ ല​ക്ഷ്യം. ന​വം​ബ​ര്‍ നാ​ലി​ന​കം ഇ​ട​പാ​ട്​ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്ത​ണം. ഇ​ല്ലെ​ങ്കി​ല്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ യു.​എ​സ്​ ഭീ​ഷ​ണി. ഇ​റാ​ഖും സൗ​ദി​യും ക​ഴി​ഞ്ഞാ​ല്‍ ഇ​ന്ത്യ ഏ​റ്റ​വു​മ​ധി​കം എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ്​ ഇ​റാ​ന്‍. 2017 ഏ​പ്രി​ലി​നും 2018 ജ​നു​വ​രി​ക്കു​മി​ട​യി​ല്‍ ഇ​റാ​ന്‍ 18.4 ദ​ശ​ല​ക്ഷം ട​ണ്‍ അ​സം​സ്​​കൃ​ത എ​ണ്ണ വി​ത​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്.

Related Post

ഖത്തര്‍ ദേശീയ ദിനാഘോഷം; കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്

Posted by - Dec 13, 2018, 08:20 am IST 0
ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്. ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ…

ജനപ്രിയ നേതാക്കളില്‍ ഫേസ്ബുക്കില്‍ മോദി ഒന്നാമത്

Posted by - Apr 12, 2019, 04:57 pm IST 0
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്.  മോദിയുടെ വ്യക്തിഗത  ഫേസ്ബുക്ക് പേജില്‍…

പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി

Posted by - Sep 9, 2019, 05:52 pm IST 0
ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന്  ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ  സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ്…

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു

Posted by - Feb 8, 2020, 04:16 pm IST 0
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു.  കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546…

അഫ്ഗാനിൽ സൈനിക താവളം നിർമിക്കാൻ ചൈന; ഭീകരരെ തടയാനെന്ന് വിശദീകരണം…  

Posted by - Feb 2, 2018, 05:17 pm IST 0
കാബൂൾ ∙ ഭീകരവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ അഫ്ഗാനിസ്ഥാനിൽ സൈനിക താവളം നിർമിക്കാനുള്ള ശ്രമവുമായി ചൈന ബജറ്റ് അവതരണം അവസാനിച്ചു 11:38:23 AM സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി 11:37:57…

Leave a comment