ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

232 0

ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തു കൊള്ളാന്‍ ഇന്ത്യ എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൈനയും ഇന്ത്യയുമാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഇവര്‍ക്കു വേണ്ട എണ്ണ ടാങ്കറുകളും, ഇന്‍ഷ്വറന്‍സും ഇറാന്‍ തന്നെയാണ് വഹിക്കുന്നത്. അതേസമയം ഉപരോധം കാരണം ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പലുകള്‍ക്ക് ഇറാനിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണ്.

ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കള്‍ എണ്ണ വാങ്ങുന്നതിനാല്‍ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന യുഎസ് ഉപരോധം ഇറാനെ പൂര്‍ണ്ണമായി ബാധിക്കില്ല. നേരത്തെ, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തലാക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു യുഎസ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്നതു കുറയ്ക്കാനാണ് യുഎസ് പ്രതിനിധി നിക്കി ഹാലി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂണില്‍ 15.9 ശതമാനമായി കുറച്ചിരുന്നു.

Related Post

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയുള്‍പ്പെടെ അഞ്ചു പേരെ കാമുകന്‍ കൊലപ്പെടുത്തി: നാടിനെ നടുക്കിയ കൊലപാതകം നടന്നതിങ്ങനെ 

Posted by - Jun 28, 2018, 08:05 am IST 0
അബുദാബി: കാമുകിക്ക് മറ്റൊരാള്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ മനംനൊന്ത് മസാജ് സെന്ററിലെ ജോലിക്കാരന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ് നാളെ ഹൈക്കോടതിയില്‍. ഈ വര്‍ഷം…

ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

Posted by - May 10, 2018, 02:08 pm IST 0
നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ…

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്‍  

Posted by - May 1, 2019, 10:08 pm IST 0
ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള…

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST 0
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ…

Leave a comment