കനത്ത മഴയും മണ്ണിടിച്ചിലും: പുറം ലോകവുമായി ബന്ധമില്ലാതെ 1700 ഓളം പേര്‍ ഗവിയില്‍ 

122 0

ചിറ്റാര്‍ : കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതത്തില്‍ ആക്കിയിരിക്കുന്നത് ഗവിയിലെ ആദിവാസികള്‍ ഉള്‍പ്പെടെ 1700 ഓളം ആളുകളെയാണ്.  മൂന്നാഴ്ചയായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ് ഇവര്‍. മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ഗവിയിലേക്ക് കൊടുംവനത്തിലൂടെയുള്ള റോഡുകള്‍ തകര്‍ന്നതാണ് പ്രദേശം തീര്‍ത്തും ഒറ്റപ്പെടാന്‍ കാരണം. സീതത്തോട്ടില്‍നിന്നും 78 കിലോമീറ്റര്‍ താണ്ടിയാലെ ഗവിയില്‍ എത്താന്‍ കഴിയു. ഈ പാതയില്‍ 27 കിലോമീറ്റര്‍ ദൂരമേ വാഹനങ്ങള്‍ക്ക് പോകാനാകൂ. മലയിടിഞ്ഞ് റോഡ് പൂര്‍ണമായും തകര്‍ന്നു. ഗവിയില്‍ നിന്നും പ്രദേശവാസികള്‍ പുറം ലോകത്തേക്ക് പോകാനുള്ള മറ്റൊരുമാര്‍ഗ്ഗം വണ്ടിപ്പെരിയാറാണ്. ഇവിടെയെത്താന്‍ 27 കിലോമീറ്റര്‍ വനപാത താണ്ടണം. ഈ വഴിയില്‍ 20 ഇടങ്ങളില്‍ ഉരുള്‍പൊട്ടി മണ്ണും കല്ലും ചെളിയും റോഡില്‍ കിടക്കുകയാണ്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കഷ്ടിച്ച്‌ പോകാം. 

വണ്ടിപ്പെരിയാറ്റില്‍നിന്നും ജീപ്പിന് 2000 രൂപയും ഓട്ടോയ്ക്ക് 1700 രൂപയും നല്‍കിയെങ്കില്‍ മാത്രമേ ഗവിയില്‍ എത്താനും തിരികെ പോകാനും കഴിയു. മൂന്നാഴ്ചയായി പ്രദേശത്ത‌് വൈദ്യുതി ബന്ധം നിലച്ചിട്ട്. മൊബൈല്‍ ഫോണിന‌് റേഞ്ചും ലഭ്യമല്ല. അസുഖം ബാധിച്ച ആളുകളെ പുറംലോകത്ത് എത്തിക്കാന്‍ വലിയ ബുദ്ധിമുട്ടാണ‌്. സീതത്തോട് പഞ്ചായത്ത് അധികൃതരാണ‌് ഇവര്‍ക്ക‌് ആവശ്യമായ സഹായം നല്‍കുന്നത‌്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇടപെട്ട് ഭക്ഷ്യധാന്യങ്ങളും മറ്റ് സഹായങ്ങളും നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കിഴക്കന്‍ കാട്ടിനുള്ളില്‍ കിലോമീറ്ററുകള്‍ ദൂരത്തിലാണ‌് റോഡ് കാണാന്‍ പറ്റാത്ത വിധം മലയിടിഞ്ഞത‌്. പ്രകൃതി സൗഹൃദ ടൂറിസത്തിനായി നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡ് ചില സ്ഥലങ്ങളില്‍ കാണാനേയില്ല. കക്കി ഡാമിനും വാല്‍വ‌് ഹൗസിനും മധ്യേയുള്ള പ്രദേശത്ത് വന്‍മലകള്‍ ഇടിഞ്ഞുവീണിരിക്കുകയാണ്. ഈ ഭാഗത്ത് റോഡ് പുനര്‍നിര്‍മിക്കാന്‍ മാസങ്ങള്‍ എടുക്കും.

Related Post

ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും 

Posted by - Sep 23, 2018, 12:27 pm IST 0
തൃശ്ശൂര്‍: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉച്ചയ്ക്ക് 12.30 ഒടെ…

മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

Posted by - Nov 30, 2018, 02:58 pm IST 0
ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷവും പൊലീസ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും ദര്‍ശനത്തിനെത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി. കഴിഞ്ഞ മാസപൂജാ…

കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്: കൃഷ്ണന് സീരിയല്‍ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം

Posted by - Aug 7, 2018, 12:36 pm IST 0
ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് കരുതുന്ന…

ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

Posted by - Nov 19, 2018, 02:02 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന്…

മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി

Posted by - Jul 5, 2018, 11:06 am IST 0
കൊച്ചി: മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. കൊച്ചി മെട്രോയിലെ ഒരു ട്രെയിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് പാളത്തില്‍ കുടുങ്ങിയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്‌റ്റേഷനായ മുട്ടം സ്‌റ്റേഷനില്‍ ഇറക്കിയ…

Leave a comment