കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; പ്രതിസന്ധി പരിഹരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

331 0

തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്‌ആര്‍ടിസി പ്രതിസന്ധിയില്‍. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കി. ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതായി കെഎസ്‌ആര്‍ടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.എംഡിയാകും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. പിരിച്ചുവിട്ടില്ലെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെ തലപ്പത്തുളളവരെ മാറ്റുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നല്‍കിയിരുന്നു. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ ഇന്ന് വാദം കേട്ടേക്കും.

Related Post

പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 5, 2018, 08:57 am IST 0
തൃശൂര്‍: ചേലക്കരയില്‍ പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി തൃശൂരെ ഒരു ബാറില്‍…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് 

Posted by - May 22, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപയും ഡീസലിന് 27 പൈസയും കൂടി 73.88 രൂപ…

മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട

Posted by - Dec 6, 2018, 01:11 pm IST 0
മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നിന്നും 14 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ പാലക്കാടിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പണം…

ഇന്നും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 23, 2018, 08:23 am IST 0
തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്ന് മുന്നറിയിപ്പ്. തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ്…

തൃശൂരിൽ യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് 

Posted by - Apr 5, 2019, 10:50 am IST 0
ചിയാരത്ത്: തൃശൂർ ചീയാരത്ത് യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഒൻപത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിക്ക് പാറമക്കാവ്…

Leave a comment