ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി; ഉടന്‍ പിന്‍വലിച്ച് ട്രംപ്  

170 0

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനീക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്.   എന്നാല്‍  നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന്  മുമ്പ് ആക്രമണ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇറാനിലെ ജനങ്ങള്‍ക്കും സൈന്യത്തിനും ഉണ്ടാകുന്ന അപകടം കുറക്കാനായിരുന്നു ഇത്.

വൈറ്റ്ഹൗസില്‍ പ്രസിഡന്റിന്റെ ഉയര്‍ന്ന ദേശീയ സുരക്ഷ ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് നേതാക്കള്‍, ഭരണരംഗത്തെ വിവധ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈറ്റ് ഹൗസില്‍ ഹൃസ്വ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി സൈന്യവും നയതന്ത്ര ഉദ്യോഗസ്ഥരും ആക്രമണം പ്രതീക്ഷിച്ചിരിക്കെ നിര്‍ദേശം പിന്‍വലിക്കപ്പെട്ടു.

മിസൈല്‍ ഉപയോഗിച്ച് ഇറാന്റെ റഡാര്‍ സംവിധാനങ്ങളും, മിസൈല്‍ കേന്ദ്രങ്ങളും തകര്‍ക്കാനുമാണ് ട്രംപ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 ലും 2018ലും ഇത്തരം ആക്രമണത്തിന് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. അന്ന് സിറിയയിലെ ചില ഐഎസ് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം അത് നടപ്പിലാക്കിയത്. അതേസമയം തീരുമാനം മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസോ പെന്റഗണോ തയ്യാറായിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഡ്രോണ്‍ തകര്‍ക്കപ്പെട്ട മിസൈലുകള്‍ പുറപ്പെട്ട ലൊക്കേഷന്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗള്‍ഫ് ഓഫ് ഒമാന് സമീപത്തെ ഇറാനിയന്‍ തീരത്തു നിന്നാണ് മിസൈല്‍ പറന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഡ്രോണുകള്‍ തങ്ങളുടെ തീരത്തെ എട്ടു മൈലോളം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ഇറാന്‍ പറയുന്നു.

ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ഇറാന്റെ ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഡ്രോണ്‍ തകര്‍ക്കപ്പെട്ട സംഭവത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി വഷളായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗള്‍ഫ് കടലിടുക്കില്‍ ജപ്പാന്‍ ഇന്ധനക്കപ്പലിന് നേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും ഇറാന്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.

Related Post

പരിശീലന പറക്കലിനിടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു

Posted by - Dec 6, 2018, 08:00 am IST 0
വാഷിംഗ്ടണ്‍ : ജപ്പാന്‍ തീരത്തിനു സമീപം പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന്…

ബ്രസീലില്‍ ശക്തമായ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

Posted by - May 24, 2018, 09:00 am IST 0
ബ്രസീലിയ: ബ്രസീലില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെട്ടുത്തപ്പെട്ടിട്ടില്ല. ഇവിടുത്തെ കെയ്‌റ സംസ്ഥാനത്തായിരുന്നു ഭൂചലനം…

കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേർ മരിച്ചു 

Posted by - Feb 10, 2020, 09:42 am IST 0
ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന്…

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST 0
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ…

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

Leave a comment