ശക്തമായ മഴയ്ക്ക് സാധ്യത : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

143 0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തും കാറ്റ് ശക്തമായിരിക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും ആകും. 

കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ മേഖലയില്‍ കടലില്‍ പോയവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ന്യൂനമര്‍ദത്തിന്റെ ഫലമായി ഇന്നും നാളെയും വ്യാപകമഴയുടെ മുന്നറിയിപ്പായ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Post

സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

Posted by - Sep 28, 2018, 10:16 pm IST 0
തിരുവനന്തപുരം:   കാറ്റാടി കറക്കി ലക്ഷങ്ങള്‍ തട്ടിയ സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍…

മലയോരത്തും സംഘര്‍ഷസാധ്യത ; ഇരിട്ടിയില്‍ കര്‍ശന പരിശോധന

Posted by - Jan 5, 2019, 11:02 am IST 0
ഇരിട്ടി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ഇരിട്ടി പൊലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായാണ് പരിശേധന…

സ്ത്രീകള്‍ ശബരിമലയിലേക്കു വരരുത് എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല; കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി

Posted by - Dec 31, 2018, 11:46 am IST 0
തിരുവനന്തപുരം: ശബരിമലയില്‍ പുരുഷനൊപ്പം സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചത് സുപ്രീം കോടതിയാണെന്നും ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മണ്ഡലകാലം…

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

Posted by - Jun 12, 2018, 07:47 am IST 0
പെരുമ്പാവൂര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ 'അമ്മ രാജേശ്വരി. മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍…

എസ് എ ടി യിൽ അതിക്രമം നടന്നു

Posted by - Apr 21, 2018, 11:13 am IST 0
എസ് എ ടി യിൽ അതിക്രമം നടന്നു ചികിത്സയ്‌ക്കെന്ന് കള്ളം പറഞ്ഞുകൊണ്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഷംനയുടെ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ…

Leave a comment