പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി

115 0

തിരുവനന്തപുരം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അന്‍വര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി കോടതി തള്ളി. കേസില്‍ അന്വേഷണം നടത്താതിരിക്കാന്‍ തക്ക വാദങ്ങളൊന്നും ഹ‌ര്‍ജിയില്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.

2012ല്‍ മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയായ സലീമില്‍ നിന്നും അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എന്നാല്‍ ഈ സമയത്ത് അന്‍വറിന് മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റ് ഉണ്ടായിരുന്നില്ലെന്ന് രേഖകള്‍ തെളിയിക്കുന്നു. 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്റ് ഭൂമി മാത്രമേ ഉള്ളുവെന്നും രേഖകളില്‍ വ്യക്തമാണ്. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്ന് പണം വാങ്ങിയത്. എന്നാല്‍ ഇതിന് പിന്നില്‍ തട്ടിപ്പാണെന്ന് മനസിലായതോടെ സലീം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Post

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

Posted by - Dec 13, 2018, 07:34 pm IST 0
തിരുവനന്തപുരം: കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള…

 നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted by - Sep 8, 2018, 07:35 am IST 0
കുണ്ട്രത്തൂര്‍: കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ് അഭിരാമി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താനായി തിരഞ്ഞെടുത്തത്.…

നിപ്പാ വൈറസ് ബാധ: യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം 

Posted by - May 22, 2018, 08:02 am IST 0
ചെന്നൈ: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളായ…

സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി

Posted by - Dec 31, 2018, 08:54 pm IST 0
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു.  കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍…

Leave a comment