കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം

115 0

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു ശ്രമമുണ്ടായത്. മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ വിളിക്കാന്‍ വിമാനത്താവളത്തില്‍ കാറില്‍ കാത്തിരുന്ന ആളുകളെയും കസ്റ്റഡിയിലെടുത്തു. ഈ മാസം 9ന് ആയിരുന്നു വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം.

Related Post

ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - Dec 31, 2018, 09:41 am IST 0
കൊച്ചി: കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്ത് നിന്ന്…

ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു 

Posted by - Dec 29, 2018, 03:20 pm IST 0
കണ്ണൂര്‍: പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു അറിയിച്ചു. പോലീസ് സുരക്ഷ നല്‍കുമെന്നും നേരത്തേ പറഞ്ഞിരുന്നുവെങ്കിലും അവര്‍ വാക്കു മാറുകായിരുന്നുവെന്നും ഇനി സര്‍ക്കാരും…

മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി ; താപനില ഉയരും

Posted by - Mar 25, 2019, 04:59 pm IST 0
തിരുവനന്തപുരം: സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്,  ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം,…

മലയോരത്തും സംഘര്‍ഷസാധ്യത ; ഇരിട്ടിയില്‍ കര്‍ശന പരിശോധന

Posted by - Jan 5, 2019, 11:02 am IST 0
ഇരിട്ടി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ഇരിട്ടി പൊലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായാണ് പരിശേധന…

എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി

Posted by - Apr 20, 2018, 06:52 am IST 0
എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി. യുവതിയെ കരുനാഗപ്പള്ളിയിൽ വെച്ചാണ് കണ്ടെത്തിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന യുവതിയെ…

Leave a comment