ശബരിമല യുവതീ പ്രവേശനം :കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്‍കി

197 0

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കോണ്‍ഗ്രസിന് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി കോണ്‍ഗ്രസിന് വേണ്ടി ഹാജരാകും.

അതിനിടെ മനു അഭിഷേക് സിംഗ്‌വി തിരുവിതാംകൂറിന്റെ വക്കാലത്ത് ഒഴിഞ്ഞു. കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാനില്ലെന്ന് സിംഗ്‌വി അറിയിച്ചു. സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കണോ എന്ന് ബോര്‍ഡ് തീരുമാനിക്കാനിരിക്കെയായിരുന്നു സിംഗ്‌വിയുടെ പിന്മാറ്റം.
ശബരിമല വിഷയത്തില്‍ മനു അഭിഷേക് സിംഗ്‌വിയെ വീണ്ടും ചുമതല ഏല്‍പ്പിക്കാനായിരുന്നു കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നത്. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. യുവതീ പ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ അടുത്തമാസം 13 ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, പുതിയ അഭിഭാഷകനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ്.
 

Related Post

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത 

Posted by - Jun 11, 2018, 08:15 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്

Posted by - Jan 19, 2019, 09:27 am IST 0
നിലയ്ക്കല്‍: പ്രതിഷേധം ശക്തമാകുന്നതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു. നിലയ്ക്കലില്‍…

കനത്ത മഴയും മണ്ണിടിച്ചിലും: പുറം ലോകവുമായി ബന്ധമില്ലാതെ 1700 ഓളം പേര്‍ ഗവിയില്‍ 

Posted by - Sep 4, 2018, 10:10 am IST 0
ചിറ്റാര്‍ : കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതത്തില്‍ ആക്കിയിരിക്കുന്നത് ഗവിയിലെ ആദിവാസികള്‍ ഉള്‍പ്പെടെ 1700 ഓളം ആളുകളെയാണ്.  മൂന്നാഴ്ചയായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ് ഇവര്‍. മഹാപ്രളയത്തില്‍…

യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

Posted by - Oct 4, 2018, 09:26 am IST 0
താനൂര്‍: മലപ്പുറം താനൂര്‍ ഓമച്ചപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അഞ്ചുടി സ്വദേശി സവാദ് (40) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Posted by - Mar 15, 2018, 12:08 pm IST 0
മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം, കതിരൂർ മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടിവന്നത്. സത്യവാങ്‌മൂലത്തിൽ നിരവധി പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് സർക്കാരിന്…

Leave a comment