ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

158 0

ചങ്ങനാശ്ശേരി• പോലീസ് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. ചങ്ങനാശ്ശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. സി.പി.എം നഗരസഭാംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. 

പൊലീസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്കു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പൊലീസ് സ്റ്റേഷന്‍ പരിസരത്തും സംഘര്‍ഷാവസ്ഥയാണ്.
 

Related Post

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

Posted by - Jun 12, 2018, 07:47 am IST 0
പെരുമ്പാവൂര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ 'അമ്മ രാജേശ്വരി. മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍…

സി.പി.എം മുൻ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ

Posted by - Apr 21, 2018, 12:22 pm IST 0
ചേര്‍ത്തല: കോണ്‍ഗ്രസ്​ വാര്‍ഡ്​ പ്രസിഡന്‍റ്​ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കാക്കപറമ്പുത്തുവെളി ആര്‍. ബൈജു (45)വിന്​ വധശിക്ഷ. 2009 നവംബര്‍ 29നാണ്​…

സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി 

Posted by - Nov 24, 2018, 08:09 am IST 0
പത്തനംതിട്ട : സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി . ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയത് ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന…

വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

Posted by - Mar 25, 2019, 01:38 pm IST 0
തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക്…

കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു

Posted by - Apr 26, 2018, 08:24 am IST 0
ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി…

Leave a comment