പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍: മൃതദേഹം കാണാതായ ജെസ്‌നയുടേതെന്ന് സംശയം

222 0

പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ ചെന്നൈയ്ക്കടുത്ത് കാഞ്ചിപുരത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരമാണ് വിവരം ലഭിച്ചത്. എന്നാല്‍ മൃതദേഹം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌നയുടേതെന്ന് സംശയം.മൂന്നുമാസം പിന്നിടുമ്പോള്‍ ഞെട്ടിപ്പിക്കുന്ന സംശയങ്ങളാണ് പുറത്തുവരുന്നത്. 

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന അന്വേഷണ സംഘം സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോയിരിക്കുകയാണ്. കത്തിക്കരിഞ്ഞ പെണ്‍കുട്ടി പല്ലിന് കമ്പിയിട്ടതും 19നും 21നും മധ്യേ പ്രായമുള്ളതുമാണ്. ജെസ്‌നയുടെ പല്ലും കമ്പിയിട്ടതാണ്. പ്രായവും ഏതാണ്ട് സമാനമാണ്. സംശയത്തെ തുടര്‍ന്നാണ് തമിഴ്നാട് പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചത്. അതേസമയം, വാര്‍ത്ത സത്യമായിരിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. 

ജെസ്‌നയെ രാവിലെ എട്ടു മണിക്ക് വീട്ടിന്റെ വരാന്തയില്‍ അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളേജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.അധികമൊന്നും സംസാരിക്കാത്ത ജെസ്‌നയ്ക്ക് സൗഹൃദങ്ങളും കുറവാണ്. പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലെന്നാണ് സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ചത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഫോണ്‍ പോലും ജെസ്‌ന കരുതിയിരുന്നില്ല.

Related Post

ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും

Posted by - Nov 24, 2018, 07:27 am IST 0
കോഴിക്കോട്:  ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രാജ്യത്തിനു തന്നെ മാതൃകയായ നിരവധി പദ്ധതികള്‍…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

Posted by - Dec 27, 2018, 04:38 pm IST 0
കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇയാളെ റിമാന്‍ഡ്…

10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - May 8, 2018, 06:14 pm IST 0
കൊച്ചി : 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല്‍ 17 വരെ ട്രെയിന്‍…

മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

Posted by - Nov 1, 2018, 08:17 am IST 0
കൊച്ചി: ഐജി മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.  ശബരിമല വിഷയത്തില്‍ ബിജെപി…

Leave a comment