സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

233 0

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഇനി മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

എല്ലാ ട്രാഫിക് സിഗ്നലുകളും രാത്രി 12 വരെ പ്രവര്‍ത്തിക്കണം. മദ്യപിച്ച്‌ വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബാറുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്. 
 

Related Post

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

Posted by - Dec 13, 2018, 07:34 pm IST 0
തിരുവനന്തപുരം: കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള…

കൊച്ചിയിലെ പെട്രോള്‍ ആക്രമണം: ഉദ്ദേശം കൊലപാതകം 

Posted by - Apr 16, 2019, 05:10 pm IST 0
കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ്…

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

Posted by - Apr 21, 2018, 01:51 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 78.17ആയപ്പോള്‍ കോഴിക്കോടും കൊച്ചിയിലും ഇതേ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു. എന്നാൽ തലസ്ഥാന നഗരിയില്‍ ലിറ്ററിന് 71.02…

ഫ്രാങ്കോമുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസില്‍ കള്ളക്കളി നടന്നതായി റിപ്പോര്‍ട്ട്

Posted by - Jan 1, 2019, 10:22 am IST 0
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് എതിരായി നിലനില്‍ക്കുന്ന ബലാത്സംഗക്കേസില്‍ കള്ളക്കളി നടന്നതായി റിപ്പോര്‍ട്ട്. ഇനിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇതുവരെ നിയമിക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുകയാണ്. മുഖ്യമന്ത്രിയുടെ…

ശക്തമായ മഴ: കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Posted by - Jul 10, 2018, 09:19 am IST 0
കനത്ത മഴയെത്തുടര്‍ന്ന് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.  കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ അവയിലൊന്നും ഇറങ്ങരുത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍…

Leave a comment