രഹ്‌ന ഫാത്തിമയുടെ വീട് തകര്‍ത്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍ 

162 0

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ് പി.എം. ബിജുവിനെ (47) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ അജീഷ് ഒളിവിലാണ്.

കഴിഞ്ഞ 19 ന് രാവിലെയാണ് രഹ്‌ന പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന വിവരങ്ങള്‍ പുറത്തായത്. ഇതിന് തൊട്ടുപിന്നാലെ ഇവരുടെ വീടാക്രമിച്ചു. ക്വാര്‍ട്ടേഴ്സിന് തൊട്ടടുത്ത് വരെ സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ നടന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഹെല്‍മെറ്റ് ധരിച്ച ഇവര്‍ ജനല്‍ചില്ലുകളും വീടിന് പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും എറിഞ്ഞു തകര്‍ത്തു. ഇത് ബിജുവാണെന്നാണ് പോലീസ് നല്‍കുന്ന വിവരം . ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Related Post

അടൂരിലെ ഒരു ഹോട്ടലില്‍ തീപിടുത്തം

Posted by - Dec 26, 2018, 03:39 pm IST 0
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ഹോട്ടലില്‍ തീപിടുത്തമുണ്ടായി. തോംസണ്‍ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സൂചന. അഗ്നിശമനമ സേന സ്ഥലത്ത് എത്തി തീ…

കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

Posted by - Dec 27, 2018, 02:14 pm IST 0
കൊച്ചി: കൊച്ചിയിലെ നാവികസേനയുടെ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ടു നാവികര്‍ മരിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ വാതില്‍ തകര്‍ന്നു വീണാണ് അപകടം…

എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

Posted by - Nov 10, 2018, 09:52 am IST 0
കൊല്ലം: കൊട്ടാരക്കര പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍…

സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Posted by - Apr 28, 2018, 01:21 pm IST 0
കണ്ണൂര്‍: സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്.  മൃതദേഹം…

നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന്

Posted by - Mar 2, 2018, 11:20 am IST 0
നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന് എറണാകുളം സെഷൻ കോടതിയിൽ ഈ മാസം 14 -ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത കേസിന്റെ…

Leave a comment