തുണിക്കടകളിലും ജ്വല്ലറികളിലും ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത: സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ 

233 0

തിരുവനന്തപുരം: തുണിക്കടകളിലും ജ്വല്ലറികളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇത്തരം ജോലിചെയ്യുന്നവരുടെ പ്രധാന പ്രശ്‌നമാണ് നിന്ന് ജോലി ചെയ്യുക എന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച്‌ ഇവര്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം.  സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച്‌ താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണമെന്നും നിയമഭേദഗതിയില്‍ പറയുന്നു. മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാന്‍ 1960 ലെ കേരള കടകളും സ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെങ്കിലുമുണ്ടായിരിക്കണമെന്നും പുതിയ ബില്ലില്‍ പറയുന്നു. കടകളില്‍ പണിയെടുക്കുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കും. ഏതു ദിവസം എന്നത് കടയുടമയ്ക്ക് തീരുമാനിയ്ക്കാം. കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ദ്ധിപ്പിക്കും. നിലവില്‍ അയ്യായിരം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും പതിനായിരം രൂപ പിഴ രണ്ടു ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്. ഇതോടെ ആശ്വാസം ലഭിക്കുന്നത് നിരവധി തൊഴിലാളികള്‍ക്കാണ്.

Related Post

കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല: ജില്ലാ കളക്റ്റര്‍

Posted by - Jul 3, 2018, 06:24 am IST 0
തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കൗമാരക്കാരായ കുട്ടികള്‍ പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് ജില്ലാ കളക്റ്റര്‍ ഡോ. വാസുകി ഐഎഎസ്. കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും…

പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Posted by - Dec 2, 2018, 04:51 pm IST 0
വയനാട്: മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ…

ബിഷപ്പിനെതിരായ ലൈംഗികാരോപണം : കര്‍ദിനാളിന്റെ മൊഴിയെടുക്കും

Posted by - Jul 9, 2018, 11:19 am IST 0
കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ…

ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു

Posted by - Sep 21, 2018, 07:03 am IST 0
പാണന്പ്ര: മലപ്പുറം പാണന്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത് . അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ പാതയില്‍ വാഹന…

ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി

Posted by - Nov 9, 2018, 02:37 pm IST 0
സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ…

Leave a comment