ബാലഭാസ്‌കറിന്റെ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു

124 0

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒന്നര വയസ്സുള്ള മകള്‍ തേജസ്വിനി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജുനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാലഭാസ്‌കറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി വിധുപ്രതാപ് വെളിപ്പെടുത്തി. 

ബാലഭാസ്‌കറിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ എല്ലുകള്‍ക്കും പൊട്ടലുണ്ട്. രാവിലെ രക്തസമ്മര്‍ദ്ദം താഴ്ന്നതിനാല്‍ ശസ്ത്രക്രിയ നടത്താനായില്ല. എന്നാല്‍ പിന്നീട് ശസ്ത്രക്രിയ നടത്താനായി. വൈകുന്നേരത്തോടെ ബാലുവിന്റെയും ഭാര്യയുടേയും ശസ്ത്രക്രിയ നടത്താനായി. ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂ ഡോക്ടര്‍ പറഞ്ഞതായി പ്രശ്ത ഗായകന്‍ വിധു പ്രതാപ് പറഞ്ഞു. 
 

Related Post

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 5, 2019, 01:57 pm IST 0
സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും…

 ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Posted by - Sep 21, 2018, 06:58 am IST 0
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന്…

നിപ വൈറസ് ; ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി

Posted by - Nov 27, 2018, 09:50 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.  വവ്വാലുകളുടെ പ്രജനനകാലം ആസന്നമായ സാഹചര്യത്തിലാണ് നടപടിയെന്നും പേടിക്കേണ്ട…

ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

Posted by - Oct 23, 2018, 06:50 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് യോഗം അന്തിമ രൂപം നല്‍കും.  നിലവില്‍…

വീണ്ടും പെട്രോൾ വിലയിൽ വർധനവ്

Posted by - Apr 23, 2018, 08:25 am IST 0
തിരുവനന്തപുരം: പെട്രോൾ വിലയിൽ വർധനവ് . ഡീസൽ വിലയും സർവ്വകാല റെക്കോർഡിൽ എത്തി. കൂടിയ പെട്രോൾ വില 78 .47 രൂപയാണ്. ഡീസലിന് 71.33  രൂപയായി മാറി.…

Leave a comment