ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പെണ്‍കുട്ടികളെ മോചിപ്പിച്ചു

290 0

ജ​യ്പു​ര്‍: ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 68 പെണ്‍കുട്ടികളെ മോചിപ്പിച്ചു. രാ​ജ​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ലാണ് ഇയാള്‍ പെ​ണ്‍​കു​ട്ടി​ക​ളെ പാര്‍പ്പിച്ചിരുന്നത്. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ പോ​ലീ​സും ശി​ശു​ക്ഷേ​മ സ​മി​തി​യും ചേര്‍ന്ന് നടത്തിയ പരിശോധയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. അ​ഞ്ചി​നും പ​തി​നാ​റി​നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. 

നേ​പ്പാ​ള്‍, ബി​ഹാ​ര്‍, ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കുട്ടികളെ കഴിഞ്ഞ 20 ദിവസമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം ദാ​തി മ​ഹാ​രാ​ജി​ന്‍റെ ആ​ശ്ര​മ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​വ​രാ​ണു കു​ട്ടി​ക​ളെ​ന്നു പോലീസ് സം​ശ​യി​ക്കു​ന്നു. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Related Post

ഡൽഹി പൊലീസിന് നൽകിയ പ്രത്യേക അധികാരം റദ്ധാക്കില്ലെന് സുപ്രീം കോടതി 

Posted by - Jan 24, 2020, 02:31 pm IST 0
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ…

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന  

Posted by - May 24, 2019, 07:25 pm IST 0
ഡല്‍ഹി:  ബിജെപിയുടെ മിന്നുന്ന വിജയത്തിന്റെ മുഖ്യശില്‍പികളിലൊരാളായ അമിത് ഷാ ഇത്തവണ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിസഭയില്‍ ഏറ്റവും നിര്‍ണായകമായ വകുപ്പ് തന്നെ അമിത് ഷായ്ക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അതല്ലെങ്കില്‍…

ഗുവാഹട്ടിയില്‍ കര്‍ഫ്യു പിന്‍വലിച്ചു

Posted by - Dec 17, 2019, 10:54 am IST 0
ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ  പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍…

ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ല: നിതീഷ് കുമാർ 

Posted by - Jan 13, 2020, 05:13 pm IST 0
ബീഹാറിൽ ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാർ നിയമ സഭയിൽ  നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയിൽ ചർച്ച…

'വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍': നിതീഷ് കുമാര്‍  

Posted by - Feb 11, 2020, 05:39 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ വിജയത്തില്‍ പ്രതികരിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍ എന്നാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്.

Leave a comment