കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

203 0

കൊച്ചി: കൊച്ചിയിലെ നാവികസേനയുടെ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ടു നാവികര്‍ മരിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ വാതില്‍ തകര്‍ന്നു വീണാണ് അപകടം സംഭവിച്ചത്. നാവികരുടെ ദേഹത്തേക്ക് ഹാംഗര്‍ പതിക്കുകയായിരുന്നു.

രാവിലെ പത്തോടെയായിരുന്നു അപകടം. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മേല്‍ ഇവ പതിക്കുകയായിരുന്നുവെന്നാണ് നേവി വിശദീകരിക്കുന്നത്. വലിയ ഭാരമുള്ള വസ്തുവാണ് ഹാംഗറിന്‍റെ വാതില്‍. അപകടമുണ്ടായതിന് പിന്നാലെ ഇവരെ നാവികസേന ആസ്ഥാനത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Related Post

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

Posted by - May 8, 2018, 12:47 pm IST 0
തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാലാണെന്ന് പൊലീസ്. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍…

പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ ? അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Posted by - Jun 9, 2018, 08:02 am IST 0
പത്തനംതിട്ട : പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അടൂര്‍…

സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു 

Posted by - May 20, 2018, 09:24 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. കഴിഞ്ഞ ഏഴുദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും…

സോഷ്യല്‍ മീഡിയ ഹര്‍ത്താൽ : അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted by - Apr 21, 2018, 12:12 pm IST 0
മഞ്ചേരി: കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്‌സ് ഓഫ് ട്രൂത്ത്'…

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST 0
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം…

Leave a comment