എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

171 0

യുപിയില്‍ പശുവിനെ കൊന്നെന്ന പ്രചരണത്തെ തുടര്‍ന്ന് അ‍ഴിച്ചുവിട്ട അക്രമങ്ങളുടെ മറവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച്‌ ബുലന്ദശഹര്‍ എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.

പശുവിന്‍റെ ജഢാവശിഷ്ടം കണ്ടെത്തിയെന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു അക്രമങ്ങള്‍ അരങ്ങേറിയത്.

അക്രമങ്ങളുടെ മറവില്‍ യോഗേഷ് രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സ്റ്രേഷന്‍ അക്രമിച്ച്‌ സുബോധ് സിംഗിനെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

പ്രദേശത്തെ ബജ്രംഗ് ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ താന്‍ പ്രതിയല്ലെന്ന് വിശദീകരിക്കുന്ന രീതിയില്‍ ഇയാള്‍ വീഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Related Post

മുത്തലാഖ് ബില്ല് സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവയ്ക്കണമെന്ന് കെ ടി ജലീല്‍

Posted by - Dec 28, 2018, 03:46 pm IST 0
മലപ്പുറം: ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. ഇത്…

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍

Posted by - Nov 22, 2018, 09:59 am IST 0
എറണാകുളം: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍ . എറണാകുളം എളമക്കരയില്‍ ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറാണ് ജയശ്രീ.…

വ്യാഴാഴ്ച  ബിജെപി ഹര്‍ത്താല്‍

Posted by - Jul 11, 2018, 02:49 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ്…

ശബരിമലയില്‍ ആചാരലംഘനം റിപ്പോര്‍ട്ട്

Posted by - Nov 10, 2018, 03:32 pm IST 0
കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു . ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുന്നത്…

ശബരിമല നട അടച്ചു 

Posted by - Jan 2, 2019, 10:50 am IST 0
സന്നിധാനം:ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം. സന്നിധാനത്ത് നിന്നും തീര്‍ത്ഥാടകരെ മാറ്റിയ ശേഷമാണ് പൂജാരിമാര്‍ ശുദ്ധികലശം ചെയ്യുന്നത്. തന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചകള്‍ക്ക് ശേഷമാണ്…

Leave a comment