മുത്തലാഖ് ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

165 0

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ലോക്‌സഭയില്‍ നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പരിഗണിക്കുകയാണ്.

അതേസമയം, മുത്തലാഖ് ബില്ലിനെ ന്യായീകരിച്ച്‌ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. മുത്തലാഖ് ബില്‍ വനിതകളുടെ അവകാശത്തിന്റെ വിഷയമെന്നാണ് അദ്ദേഹം പറഞ്ഞത്.

മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിന് രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ കോണ്‍ഗ്രസ് ഇന്നത്തെ നിലയ്ക്ക് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ അവധിക്കാലത്ത് അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ ബിജെപിക്ക് അത് തിരിച്ചടിയാവും.

Related Post

ഹര്‍ത്താലില്‍ വളഞ്ഞ് തീര്‍ത്ഥാടകര്‍ 

Posted by - Dec 14, 2018, 08:56 am IST 0
ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെ ബാധിക്കുന്നു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്സി വിളിച്ചാണ് തീര്‍ത്ഥാടകര്‍…

രാ​ഹു​ല്‍ ഈ​ശ്വര്‍ വീണ്ടും അറസ്റ്റില്‍

Posted by - Dec 17, 2018, 11:11 am IST 0
പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ധ​ര്‍​മ സേ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വര്‍ വീണ്ടും അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നു റാന്നി കോടതി…

സുഹൃത്തുക്കളുടെ പരിഹാസം ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിറ്റോ 

Posted by - Jun 3, 2018, 11:43 am IST 0
വടക്കാഞ്ചേരി: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തില്‍ ബിറ്റോയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സുഹൃത്തുക്കളുടെ പരിഹാസം ഭയന്നാണ് നാലാമത്തെ കുട്ടിയെ ഉപേക്ഷിച്ചതെന്നാണ്…

ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി

Posted by - Nov 30, 2018, 04:04 pm IST 0
ശബരിമല: സ്ത്രീപ്രവേശന വിഷയം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി ലഭിച്ചു. ദേവസ്വം ബോര്‍ഡ് സംഘടനയുമായി കരാര്‍ ഉണ്ടാക്കിയെന്നാണ് സൂചന. സംഘപരിവാര്‍ അനുകൂല…

സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ശ്രീധരന്‍ പിള്ള

Posted by - Nov 14, 2018, 10:05 pm IST 0
തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള. യുവതീ പ്രവേശനം വിലക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍…

Leave a comment