ഇടവിട്ട് പെയ്യുന്ന മഴ: ഡെങ്കിപ്പനിയ്ക്ക് സാധ്യത

127 0

ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ പരത്താന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കോ‍ഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ഡെങ്കി സംശയിക്കുന്ന 109 പേരെയും കണ്ടെത്തി. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ചിരട്ടകള്‍,ടയര്‍, മുട്ടത്തോട്, ഫ്രിഡ്ജിലെ ട്രേകള്‍, വെള്ളം കെട്ടിക്കിടക്കുന്ന സണ്‍ ഷേഡുകള്‍ എന്നിവയില്‍ ആണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. 

ജില്ലയില്‍ ഇതുവരെ 19 ഡെങ്കിപ്പനി കേസുകള്‍ ഈ വര്‍ഷം സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരിയക്കല്‍ എങ്കിലും ഇത്തരം ഉറവിടങ്ങള്‍ വൃത്തിയാക്കാനാണ് നിര്‍ദ്ദേശം. ആഴ്ചയില്‍ ഒരിയ്ക്കല്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഉറവിട ശുചീകരണ പ്രവര്‍ത്തനമായ ഡ്രൈഡേ ആചരിക്കമെന്നും ജില്ല ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

Related Post

പെട്രോൾ സമ്മാനമായി നൽകി ആർ.ടി.ഒ

Posted by - Apr 24, 2018, 12:40 pm IST 0
കാസർഗോഡ് റോഡ് നിയമം പാലിക്കുന്നവർക്ക് പെട്രോൾ സമ്മാനമായി നൽകി. റോഡുസുരക്ഷാ വാരത്തിന്ടെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം. റോഡ് സുരക്ഷയ്ക്ക് വേണ്ടിയും മറ്റുള്ളവർക്ക് പ്രജോദനമാകാൻ വേണ്ടിയും കൂടിയാണ് അധികൃതർ…

വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ ആൾ പിടിയിൽ 

Posted by - Jan 3, 2019, 02:17 pm IST 0
ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം…

വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ

Posted by - Apr 9, 2019, 01:49 pm IST 0
ദില്ലി: നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിലെ വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസർക്കാർ. ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ നിലപാട് ആവർത്തിച്ചത്.  പ്രതിഭാഗവുമായി ഇക്കാര്യത്തിൽ…

ശബരിമലയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍

Posted by - Nov 19, 2018, 03:43 pm IST 0
കൊച്ചി: ശബരിമലയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ച്‌ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന ഉത്തരവിനെ തുടര്‍ന്ന്…

12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍ 

Posted by - Feb 10, 2019, 08:33 pm IST 0
നിലമ്പൂര്‍: 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് ത്വയ്യിബ് (30), ചെമ്പ്രാബ് (27) എന്നിവരാണ് പിടിയിലായത്. നിലമ്പൂരില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ്…

Leave a comment