മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം; സ്വാഗതം ചെയ്ത് ജനം

211 0

 

എന്‍ ടി പിള്ള ( npillai74@gmail.com ) –

                   8108318692

പ്ലാസ്റ്റിക് നിരോധനം അനിവാര്യം തന്നെ. ജൂണ്‍ 23 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ  ഉത്തരവിനെ ജനം ഒറ്റക്കെട്ടായി സ്വാഗതം ചെയ്തു കഴിഞ്ഞു. മാര്‍ച്ച് 23-നായിരുന്നു നിരോധനം നിലവില്‍ വരേണ്ടിയിരുന്നത്. നിരോധനം നീട്ടണമെന്ന് പ്ലാസ്റ്റിക് ഉല്‍പാദനം നടത്തുന്ന വ്യവസായികളും വ്യാപാരികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂണ്‍ 23-ലേക്ക് തീരുമാനം മാറ്റിയത്.

എന്നാല്‍ 23 മുതല്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദ്യമായി നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 10000 രൂപ പിഴയും വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 25000 രൂപ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. ഇതിനായി 250 സിവിക് ഇന്‍സ്‌പെക്ടര്‍മാരടങ്ങുന്ന സംഘത്തെ ബി.എം.സി നിയോഗിച്ചു കഴിഞ്ഞു. 

പ്ലാസ്റ്റിക് നിരോധനത്തിന് മുഖ്യമായും ബോധവല്‍ക്കരണമാണ് ആവശ്യം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബി.എം.സി സംഘടിപ്പിക്കു മൂന്നു ദിവസത്തെ പ്രദര്‍ശനം വര്‍ളി നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പരിസ്ഥിതി മന്ത്രി രാംദാസ് കദം 22-ന് ഉദ്ഘാടനം ചെയ്തു. 

പ്ലാസ്റ്റിക് ബാഗുകള്‍, ഷീറ്റുകള്‍, പ്ലാസ്റ്റിക്/തെര്‍മോകോള്‍ എന്നിവ കൊണ്ടു നിര്‍മിച്ച ഡിസ്‌പോസബിള്‍ പാത്രങ്ങള്‍, കപ്പുകള്‍, സ്പൂണുകള്‍, അര ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയ്ക്കാണ് നിരോധനം. പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നത് കാരണം മൂന്നു ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് ലളിത് ഗാന്ധി പറഞ്ഞു. 

പ്ലാസ്റ്റിക് നിര്‍മാണയൂണിറ്റുകള്‍ക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും ബദലായി മറ്റു മേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ കവുങ്ങിന്‍ പാള, പേപ്പര്‍, ഇല എന്നിവ കൊണ്ടുണ്ടാക്കുന്ന  പ്ലേറ്റുകളും മറ്റും വിപണിയിലെത്തിക്കഴിഞ്ഞു. അതുപോലെ തുണിസഞ്ചികളും വിപണിയിലെത്തിക്കഴിഞ്ഞു.

ജനങ്ങള്‍ക്കു താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെങ്കിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുവാനുള്ള തീരുമാനമെന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പ്ലാസ്റ്റിക് സഞ്ചികളും ഒറ്റപ്രാവശ്യം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസിറ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി മണ്ണും ജലവും കരയും കടലും നാശത്തിന്റെ വക്കിലാണ്. നിയമം കൊണ്ടു മാത്രമല്ല മതിയായ ബോധവല്‍ക്കരണവും പ്ലാസിറ്റിക് നിരോധനത്തിന് ആവശ്യമാണ്. പ്ലാസ്റ്റിക് നിരോധിക്കാന്‍ മദ്ധ്യ, പശ്ചിമ റെയില്‍വേകളും തയാറെടുത്തു കഴിഞ്ഞു. റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി ബദല്‍ മാര്‍ഗങ്ങളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. 

തിരക്കേറിയ റയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അരയ്ക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഴുക്കുചാലുകളില്‍ ഒഴുക്കിന്റെ ഗതിയെ തടസപ്പെടുത്തുതിനാല്‍ പ്രളയത്തിന് കാരണമാകുന്നു. 2005-ലെ മുംബൈ നഗരത്തിലെ പ്രളയത്തിന് പ്രധാന കാരണം ഇതു തന്നെയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുമെന്ന് മന്ത്രി രാംദാസ് കദം പറഞ്ഞു. മുനിസിപ്പല്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗസില്‍, കലക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ്, ജില്ലാ പരിഷത്തുകള്‍ എന്നിവയോട് ഇത് നടപ്പാക്കാനും നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. കച്ചവടക്കാര്‍, ചെറിയ വാണിഭക്കാര്‍ എന്നിവരെ ബോധവല്‍ക്കരിക്കുവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തൊക്കെയാണെങ്കിലും നിരോധനം എത്ര കണ്ട് ഗുണം ചെയ്യുമെന്ന് കണ്ടറിയാം.   

Related Post

രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ

Posted by - Mar 9, 2018, 08:16 am IST 0
രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ  കാളിയൂട്ട് മഹോത്സവത്തിൽ മനുഷ്യരക്തം കൊണ്ട് കാളിക്ക് രക്താഭിഷേകം നടത്താൻപോകുന്ന ക്ഷേത്രം തന്ത്രിക്കും ഭാരവാഹികൾക്കും എതിരെയാണ് മന്ത്രി രംഗത്തുവന്നിട്ടുള്ളത്. ഇതിനെതിരെ മന്ത്രിയുടെ…

എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ്

Posted by - Jul 5, 2018, 12:19 pm IST 0
മലപ്പുറം : എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍.കാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ മുസ്ലിംലീഗ് നേതാവ് തള്ളിപ്പറഞ്ഞത്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. …

കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍

Posted by - Jan 19, 2019, 09:19 am IST 0
മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍ ഭരത്ഭൂഷണും ബി.ജെ.പി നേതാക്കളും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കനകദുര്‍ഗ വിശ്വാസിയല്ലെന്നും…

മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍

Posted by - Apr 28, 2018, 12:29 pm IST 0
മായന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍. മായന്നൂര്‍ കാവ് സ്റ്റോപ്പ് കഴിഞ്ഞുള്ള കൊണ്ടാഴി സ്വദേശിയുടെ വെല്‍ഡിങ് വര്‍ക്ക് ഷോപ്പിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.…

ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു

Posted by - Sep 21, 2018, 07:03 am IST 0
പാണന്പ്ര: മലപ്പുറം പാണന്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത് . അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ പാതയില്‍ വാഹന…

Leave a comment