താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു

107 0

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്.

ചുരം ഒന്നാം വളവിനു സമീപം പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മുക്കത്ത് നിന്നുള്ള 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു

Related Post

സ്കൂള്‍ ബസ്സ് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്

Posted by - Dec 17, 2018, 11:14 am IST 0
ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും…

ശബരിമല യുവതീ പ്രവേശനം; വരുമാനത്തില്‍ വന്‍ കുറവ് 

Posted by - Oct 25, 2018, 10:22 pm IST 0
ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം…

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം

Posted by - Nov 29, 2018, 12:50 pm IST 0
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.…

തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം: അമ്മയെ പോലീസ് അറസ്റ്റു ചെയ്തു

Posted by - May 13, 2018, 12:27 pm IST 0
തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അമ്മയും ഒപ്പമുണ്ടായിരുന്നെന്നാണ് വിവരം. പീഡനത്തിന് ഒത്താശ ചെയ്തെന്ന് തെളിഞ്ഞ…

ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

Posted by - Nov 26, 2018, 10:56 am IST 0
തിരുവനന്തപുരം: ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍…

Leave a comment